പ്രവാസം അവസാനിപ്പിച്ച്​ മടങ്ങുന്ന കോയക്ക്​ റിയാദ്​ ഉലയ ചങ്ങാതിക്കൂട്ടം യാത്രയയപ്പ്​ നൽകിയപ്പോൾ

ചങ്ങാതിക്കൂട്ടം യാത്രയയപ്പ് നൽകി

റിയാദ്: 32 വർഷത്തെ പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന കോയക്ക്​ ഉലയ ചങ്ങാതിക്കൂട്ടം യാത്രയയപ്പ് നൽകി. റിയാദ്​ ഉലയ മേഖലയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന കോയ ഉലയ അക്കാരിയ മാളിലായിരുന്നു ജോലി ചെയ്തിരുന്നത്. മലപ്പുറം ആനമങ്ങാട് കാലൂപ്പാറ സ്വദേശിയാണ്.

യാത്രയയപ്പ് ചടങ്ങ്​ മുഹമ്മദ്‌ കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. ഷാജി മേലാറ്റൂർ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം തലശ്ശേരി, പ്രശംസാഫലകം കൈമാറി. മുഹമ്മദ്‌ റാഫി, ഷാഫി എന്നിവർ സംസാരിച്ചു. ഷെഫീഖ് മുസ്​ലിയാർ പ്രാർഥനക്ക്​ നേതൃത്വം നൽകി. മുനീർ മണപ്പള്ളി സ്വാഗതവും ഷബീബ് മണ്ണാർമല നന്ദിയും പറഞ്ഞു.

നാസർ ഓച്ചിറ, താജുദ്ദീൻ മുഖത്തല, റഫീഖ് തലശ്ശേരി, നഹാസ് കൊല്ലം, സിയാദ് തുവ്വൂർ, റസാഖ് മംഗളൂരു, റിയാസ് ആനമങ്ങാട് തുടങ്ങിയവർ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.