ബുറൈദ: മൂന്നു പതിറ്റാണ്ടുകാലം ബുറൈദയിലെ കലാ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന സംഗീത കലാകാരൻ ഷാജൽ അടിവാരത്തിന് ബുറൈദ സംഗീത സൗഹൃദ കൂട്ടായ്മ യാത്രയയപ്പ് നൽകി. ബാബു വളക്കരപ്പാടം അധ്യക്ഷത വഹിച്ചു. മൂന്നു പതിറ്റാണ്ടുകാലത്തെ പ്രവാസത്തിനിടയിൽ ഷാജൽ നിരവധി ഗാനങ്ങൾ രചന നിർവഹിച്ച് ഈണമിട്ട് പുറത്തിറക്കിയിട്ടുണ്ട്.
വ്യത്യസ്ത ആലാപനശൈലിയിലൂടെ ശ്രോതാക്കളെ സംഗീതത്തിെൻറ മികച്ച ആസ്വാദനതലങ്ങളിൽ എത്തിക്കുന്നതിൽ അസാമാന്യ കഴിവുള്ള കലാകാരനാണ് ഷാജൽ അടിവാരമെന്നു യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പ്രസിഡൻറ് ബാബു വളക്കരപ്പാടം ഒാർമഫലകം സമ്മാനിച്ചു. സക്കീർ പത്തറ ഉപഹാര സമർപ്പണം നടത്തി. കൂട്ടായ്മയിലെ മുൻനിര കലാകാരന്മാരായ സക്കീർ പത്തറ, ബക്കർ കൂടരഞ്ഞി, ഡോ. ലൈജു, സജി ജോബ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ മെഹ്ഫിൽ സന്ധ്യയും അരങ്ങേറി. ബക്കർ കൂടരഞ്ഞി സ്വാഗതവും സജി ജോബ് തോമസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.