ദമ്മാം:ഐ.ഐ.ടി ചെന്നൈയിൽ നിന്നും ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസിൽ പി.എച്ച്.ഡി നേടിയ ഡോ സിമി കെ. സലീമിനെ ദമ്മാം എറണാകുളം ജില്ലാ കെ.എം.സി.സി അനുമോദിച്ചു. ദേശീയ ഉന്നത സങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അക്കാദമിക മേഖലയിലെ മത്സരങ്ങളിൽ മികവുനേടുന്ന കേരളത്തിലെ പെൺകുട്ടികളുടെ നേട്ടം അഭിമാനകരമാണെന്നു ചടങ്ങ് ഉദ്ഘാടനം ചെയ്ത മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. വി.ഇ. അബ്ദുൽ ഗഫൂർ അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ പരമായി പിന്നോക്കം നിന്ന മുസ്ലിം പെൺകുട്ടികളുടെ ഉന്നമനത്തിനു വേണ്ടി ദീർഘ വീക്ഷണം ചെയ്ത നവോത്ഥാന നായകരായ സീതി സാഹിബിന്റെയും സി. എച്ചിന്റെയും സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ് രാജ്യത്തെ ഉന്നത കലാലയങ്ങളിൽ നിന്നുള്ള പെൺകുട്ടികളുടെ ഇത്തരം നേട്ടങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ല കെ.എം.സി.സി പ്രസിഡന്റ് സ്വാദിഖ് ക്വാദിർ കുട്ടമശ്ശേരി അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി.എ. സലീം, മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലംഗം കെ.എം. ജാഫർ, പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് സി.കെ. ബീരാൻ, മുസ്ലിം ലീഗ് കരുമാല്ലൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി വി.എം. അലി, വാർഡ് മെംബർമാരായ നദീറ ബീരാൻ, ഷാഹിന ബീരാൻ, പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ വി.എ. മുഹമ്മദ് ക്വാസിം, ശരീഫ് നവരംഗ്, ഹൈദ്രോസ്, ബീരാൻ എന്നിവർ സംസാരിച്ചു. സൗദി കിഴക്കൻ പ്രവിശ്യാ കെ.എം.സി.സി മുൻ സെക്രട്ടറി സിറാജ് ആലുവ സ്വാഗതവും ഡോ. സിമി കെ. സലീം നന്ദിയും പറഞ്ഞു.
കരുമാലൂർ വല്യപ്പൻപടി സ്വദേശി വിമുക്തഭടനാ യകുഞ്ചാക്കോത്ത് സലിമിന്റെയും നെജുമയുടെയും മകളായ സിമി 1940 -2020 കാലഘട്ടത്തിലെ മലബാറി മുസ്ലിം സ്ത്രീകളുടെ ഗാർഹികതയെ കുറിച്ചുള്ള വിഷയത്തിലാണ് ചെന്നൈ ഐ.ഐ.ടിയിൽനിന്നും ഗവേഷണം പൂർത്തിയാക്കിയത്. കോഴിക്കോട് മാവൂർ സ്വദേശിയും മലപ്പുറം കുനിയിൽ എ .ഐ.എ കോളജ് അസി. പ്രഫസറുമായ ഡോ. മുഹമ്മദ് ഫവാസ് ഭർത്താവും ഒന്നര മാസം പ്രായമുള്ള ഖദീജ മറിയം ഏക മകളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.