റി​യാ​ദ്​ ഒ.​ഐ.​സി.​സി ആ​ല​പ്പു​ഴ ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ശ​ര​ത്​ സ്വാ​മി​നാ​ഥ​നെ ആ​ല​പ്പു​ഴ​യി​ല്‍ ന​ട​ന്ന

കോ​ണ്‍ഗ്ര​സ് എ​ക്‌​സി​ക്യൂ​ട്ടി​വ് ക്യാ​മ്പി​ൽ ആ​ദ​രി​ച്ച​പ്പോ​ൾ

ആ​ല​പ്പു​ഴ ഒ.​ഐ.​സി.​സി പ്ര​സി​ഡ​ന്‍റ്​ ശ​ര​ത്​ സ്വാ​മി​നാ​ഥ​നെ ആ​ദ​രി​ച്ചു

റി​യാ​ദ്​: പ്ര​വാ​സ ലോ​ക​ത്തെ മി​ക​ച്ച സാ​മൂ​ഹി​ക, ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് റി​യാ​ദ്​ ഒ.​ഐ.​സി.​സി ആ​ല​പ്പു​ഴ ജി​ല്ലാ​ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ ശ​ര​ത് സ്വാ​മി​നാ​ഥ​നെ ആ​ല​പ്പു​ഴ ജി​ല്ലാ കോ​ണ്‍ഗ്ര​സ് ക​മ്മി​റ്റി ആ​ദ​രി​ച്ചു.

ആ​ല​പ്പു​ഴ​യി​ല്‍ ന​ട​ന്ന കോ​ണ്‍ഗ്ര​സ് എ​ക്‌​സി​ക്യൂ​ട്ടി​വ് ക്യാ​മ്പി​ലാ​ണ്​ ആ​ദ​രി​ച്ച​ത്. ദീ​ർ​ഘ​കാ​ല​മാ​യി റി​യാ​ദി​ൽ പ്ര​വാ​സി​യാ​യ ശ​ര​ത്​ സ്വാ​മി​നാ​ഥ​ൻ ആ​ല​പ്പു​ഴ​ക്കാ​രു​ടെ കൂ​ട്ടാ​യ്മ ഈ​സ്​​റ്റ്​ വെ​നീ​സ് അ​സോ​സി​യേ​ഷ​​ന്‍റെ (ഇ​വ) പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഒ.​ഐ.​സി.​സി ജി​ല്ലാ​ക​മ്മി​റ്റി ന​ട​പ്പാ​ക്കു​ന്ന ഉ​മ്മ​ന്‍ ചാ​ണ്ടി സ്മാ​ര​ക സ്‌​കോ​ള​ര്‍ഷി​പ്പി​ന് നേ​തൃ​ത്വം ന​ല്‍കു​ന്ന​ത് ശ​ര​ത് സ്വാ​മി​നാ​ഥാ​ണ്. ഇ​തെ​ല്ലാം പ​രി​ഗ​ണി​ച്ചാ​ണ് ഡി.​സി.​സി ആ​ദ​രി​ച്ച​ത്.

മു​ന്‍ മ​ന്ത്രി കെ.​സി. ജോ​സ​ഫ് പൊ​ന്നാ​ട അ​ണി​യി​ച്ചു. അ​മ്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ്​ ടി.​എ. ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​തി​ര​പ്പ​ന്തി എ​സ്.​എ​ൻ.​ഡി.​പി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. റി​യാ​ദ് ഒ.​ഐ.​സി.​സി ആ​ല​പ്പു​ഴ ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ൾ​ക്ക്​ ല​ഭി​ച്ച അം​ഗീ​കാ​ര​മാ​ണി​തെ​ന്ന് ശ​ര​ത് സ്വാ​മി​നാ​ഥ​ന്‍ പ​റ​ഞ്ഞു.

കെ.​പി.​സി.​സി രാ​ഷ്​​ട്രീ​യ​കാ​ര്യ സ​മി​തി അം​ഗ​ങ്ങ​ളാ​യ അ​ഡ്വ.​എം. ലി​ജു, അ​ഡ്വ. ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍, കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ. ഷു​ക്കൂ​ര്‍, ഡി.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​സാ​ബു, നെ​ടു​മു​ടി ഹ​രി​കു​മാ​ര്‍, ആ​ല​പ്പു​ഴ ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ്​ സി.​വി. മ​നോ​ജ് കു​മാ​ര്‍, അ​ഡ്വ. മ​നോ​ജ് കു​മാ​ര്‍, ജെ.​എ​സ്. അ​ടൂ​ര്‍ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Felicitation to Alappuzha OICC President Sarath Swaminathan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.