റിയാദ്: കനത്ത മഴയെ തുടർന്ന് പ്രളയത്തിൽ കുടുങ്ങിയ ബസിലെ വിദ്യാർഥിനികളെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. ഖസീം പ്രവിശ്യയിലെ ബുറൈദക്ക് കിഴക്ക് ശുഅയ്ബ അൽത്വറഫിയയിലാണ് സംഭവം.
കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ വലിയ ബസിനുള്ളിലെ ഒമ്പത് വിദ്യാർഥിനികളെയാണ് പരിക്കുകളൊന്നുമില്ലാതെ ആരോഗ്യത്തോടെ രക്ഷപ്പെടുത്തിയതെന്ന് സിവിൽ ഡിഫൻസ് ‘എക്സ്’ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.
സ്ഥലത്തെ ഒരു യൂനിവേഴ്സിറ്റി കോളജിന്റെ ബസാണ് അപകടത്തിൽ പെട്ടത്. ബസിൽ കുടുങ്ങിയ വിദ്യാർഥിനികളെ സിവിൽ ഡിഫൻസ് രക്ഷിക്കുന്നതിന്റെ വിഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിച്ചു.
അതേസമയം, മഴയുണ്ടാകുേമ്പാൾ വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങൾ, ചതുപ്പ് ഇടങ്ങൾ, താഴ്വരകൾ എന്നിവിടങ്ങളിൽ നിന്ന് മാറണമെന്നും സുരക്ഷിത സ്ഥലങ്ങളിൽ നിൽക്കണമെന്നും സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു. വിവിധ മാധ്യമങ്ങളിലൂടെ നൽകുന്ന നിർദേശങ്ങൾ രാജ്യവാസികൾ പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.