ജിദ്ദ എയർപ്പോർട്ടിലെ ഇമിഗ്രേഷൻ സീലിൽ ഫിഫ ക്ലബ് ലോകകപ്പ് ലോഗോ

ജിദ്ദ: ഫിഫ ക്ലബ്​ ലോകകപ്പ് ഫുട്​ബാളിന്​ ജിദ്ദ ആതിഥേയത്വം വഹിക്കുന്നത്​ പ്രമാണിച്ച്​ ജിദ്ദ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരുടെ പാസ്​പോർട്ടുകളിൽ പതിക്കുന്നത്​ ​ലോകകപ്പ് ലോഗോ ഉൾപ്പെടുത്തിയ ഇമി​ഗ്രേഷൻ സീൽ.

സൗദി പാസ്​പോർട്ട് (ജവാസത്​)​ ഡയറക്​ടറേറ്റും കായിക മന്ത്രാലയവും ചേർന്നാണ്​ ‘ഫിഫ ക്ലബ് ലോകകപ്പ് സൗദി അറേബ്യ 2023’ എന്ന്​ രേഖപ്പെടുത്തിയ പ്രത്യേക ഇമിഗ്രേഷൻ സീൽ തയാറാക്കിയത്​. ഡിസംബർ 12 മുതൽ 22 വരെയാണ്​ ജിദ്ദയിൽ ടൂർണമെൻറ്​ നടക്കുന്നത്​.

ഈ ദിവസങ്ങളിൽ ജിദ്ദ കിങ്​ അബ്​ദുൽ അസീസ്​ അന്താരാഷ്​ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരുടെ പാസ്​പോർട്ടുകളിൽ ഇൗ മുദ്രയാണ്​ പതിയുക. നേരത്തെ രാജ്യത്തെ പ്രധാന ​ആഘോഷ, ദേശീയ ദിനാഘോഷവേളകളിൽ പാസ്​പോർട്ട്​ വകുപ്പ്​ പ്രത്യേക സീൽ പുറത്തിറക്കാറുണ്ട്​.

Tags:    
News Summary - FIFA Club World Cup logo on immigration seal at Jeddah Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.