ജിദ്ദ: ഫിഫ ലോകകപ്പിനോടനുബന്ധിച്ച് ഖത്തറിലേക്കുള്ള യാത്ര സുഗമമാക്കുന്നതിന് സൗദി റെയിൽവേ ഹുഫൂഫിലേക്ക് അധിക ട്രെയിൻ സർവിസുകൾ നടത്തും. റിയാദ്, ദമ്മാം എന്നിവിടങ്ങളിൽ നിന്നാണ് ഹുഫൂഫിലേക്കും തിരിച്ചും അധിക സർവിസ് ഏർപ്പെടുത്തുന്നത്. ഈ മാസം ഖത്തറിൽ ആരംഭിക്കുന്ന 2022 ലോകകപ്പിൽ ദേശീയ ഫുട്ബാൾ ടീമിന്റെ പങ്കാളിത്തത്തിന് പിന്തുണയായാണ് അധിക സർവിസുകൾ ഏർപ്പെടുത്തുന്നതെന്ന് സൗദി അറേബ്യൻ റെയിൽവേ കമ്പനി 'സാർ' വ്യക്തമാക്കി.
ലോകകപ്പിലെ സൗദി മത്സരങ്ങളുടെ ദിവസങ്ങളിൽ ഹുഫൂഫിലേക്കും തിരിച്ചും അധിക ട്രെയിൻ സർവിസുകൾ ഷെഡ്യൂളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സർവിസുകളിൽ ബുക്കിങ് ഇപ്പോൾ ലഭ്യമാണെന്നും സൗദി റെയിൽവേ പറഞ്ഞു. ഖത്തറിലേക്ക് കര മാർഗമുള്ള റോഡ് ഹുഫൂഫിലൂടെയാണ് കടന്നുപോകുന്നത്. ഹുഫൂഫിൽ എത്തുന്നവർക്ക് സൗദി-ഖത്തർ അതിർത്തിയായ സൽവയിൽ വേഗത്തിൽ എത്താനാകും. അതിന് യാത്രക്കാരെ സഹായിക്കുക എന്ന ലക്ഷ്യത്തിലാണ് ഹുഫൂഫിലേക്ക് കൂടുതൽ ട്രെയിൻ സർവിസുകൾ ഏർപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.