ജിദ്ദ: ഖത്തറിൽ നടക്കാൻ പോകുന്ന ഫിഫ ലോകകപ്പിനുള്ള 'ഹയാ' കാർഡ് കൈവശമുള്ളവർക്ക് ഉംറ നിർവഹിക്കാനും മദീന സന്ദർശനത്തിനുമുള്ള അനുമതി പ്രാബല്യത്തിലായി. വെള്ളിയാഴ്ച (നവംബർ 11) മുതൽ ഇതു പ്രാബല്യത്തിൽ വന്നതായി പ്രദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഹയാ കാർഡ് വിസയ്ക്ക് ചില നിയന്ത്രണങ്ങളുണ്ടെന്ന് സൗദി അധികൃതർ വിശദീകരിച്ചു. അത് സൗജന്യമാണ്. വിദേശകാര്യ മന്ത്രാലയത്തിലെ ഇലക്ട്രോണിക് വിസ സേവന പ്ലാറ്റ്‌ഫോമിൽ അതിനായുള്ള ഇ-സേവനങ്ങളുടെ ചെലവ് രാജ്യമാണ് വഹിക്കുന്നത്. 'ഹയാ' കാർഡ് ഉടമകൾക്ക് രാജ്യത്തേക്കുള്ള പ്രവേശന വിസ നൽകുന്നതിന് പകരമായി അത് ലഭിക്കും. 'ഹയാ' കാർഡ് ഉടമകൾ രാജ്യത്തേക്ക് വരുന്നതിന് മുമ്പ് മെഡിക്കൽ ഇൻഷുറൻസ് നേടേണ്ടതുണ്ട്. അത് വിസ പ്ലാറ്റ്‌ഫോം വഴി നേടാനാകും. 2022 ഡിസംബർ 18 ന് ലോകകപ്പിെൻറ അവസാന ദിവസം വരെ ഹയ വിസയ്ക്ക് സാധുതയുണ്ടാകും. അത് ഒരു മൾട്ടി-എൻട്രി വിസയാണ്. ഉടമയ്ക്ക് അതിെൻറ സാധുത കാലയളവിൽ എപ്പോൾ വേണമെങ്കിലും രാജ്യത്ത് പ്രവേശിക്കാനും പുറത്തുപോകാനും കഴിയും. ഖത്തറിലേക്ക് മുൻകൂർ പ്രവേശിച്ചിരിക്കണമെന്ന വ്യവസ്ഥയില്ലെന്നും സൗദി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.