അൽ ഖോബാർ: ലോകത്തിലെ ഏറ്റവും വലിയ സിനിമ വിപണിയായ ചൈനയിൽ ‘സൗദി ഫിലിം നൈറ്റ്സ്’ ചലച്ചിത്സ്രോത്സവം സംഘടിപ്പിക്കുമെന്ന് സൗദി ഫിലിം കമീഷൻ അറിയിച്ചു.
മൊറോക്കോയിലും ആസ്ട്രേലിയയിലും മുമ്പ് നടന്ന ഇത്തരം പരിപാടികളുടെ വിജയത്തെ തുടർന്നാണിത്. ചൈനീസ് തിയറ്ററുകളിൽ സൗദി ചിത്രങ്ങളുടെ ഔദ്യോഗിക റിലീസിന് മുമ്പ് പ്രത്യേക പ്രദർശനങ്ങൾ നടത്തും. ‘സൗദി ഫിലിം നൈറ്റ്സ്’ ഒക്ടോബർ 21 മുതൽ 26 വരെ ബീജിങ്, ഷാങ്ഹായ്, സുഷൗ എന്നീ നഗരങ്ങളിലാണ് നടക്കുക. സൗദി ഫീച്ചർ ഫിലിമുകൾ, ഷോർട്ട് ഫിലിമുകൾ, ചലച്ചിത്ര പ്രവർത്തകരുമായുള്ള ചർച്ചകൾ എന്നിവയുടെ വൈവിധ്യമാർന്ന സെലക്ഷൻ അവതരിപ്പിക്കും.
ചൈനയിൽനിന്നുള്ള പ്രമുഖ വ്യക്തികളെയും മാധ്യമപ്രവർത്തകരെയും സിനിമ നിരൂപകരെയും സിനിമപ്രേമികളെയും പരിപാടി ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സൗദി ചലച്ചിത്ര വ്യവസായത്തിെൻറ വളർച്ചക്കും വികാസത്തിനുമൊപ്പം പ്രാദേശിക പ്രതിഭകളെ ഉയർത്തിക്കാട്ടുന്നതിനും സാംസ്കാരിക വിനിമയവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കമീഷന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.