Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightചൈ​ന​യി​ൽ സൗ​ദി ഫി​ലിം...

ചൈ​ന​യി​ൽ സൗ​ദി ഫി​ലിം നൈ​റ്റ്‌​സ് സംഘടിപ്പിക്കു​മെ​ന്ന് സി​നി​മ ക​മീ​ഷ​ൻ

text_fields
bookmark_border
saudi film nights
cancel

അ​ൽ ഖോ​ബാ​ർ: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സി​നി​മ വി​പ​ണി​യാ​യ ചൈ​ന​യി​ൽ ‘സൗ​ദി ഫി​ലിം നൈ​റ്റ്‌​സ്’ ച​ല​ച്ചി​ത്സ്രോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സൗ​ദി ഫി​ലിം ക​മീ​ഷ​ൻ അ​റി​യി​ച്ചു.

മൊ​റോ​ക്കോ​യി​ലും ആ​സ്‌​ട്രേ​ലി​യ​യി​ലും മു​മ്പ് ന​ട​ന്ന ഇ​ത്ത​രം പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ത്തെ തു​ട​ർ​ന്നാ​ണി​ത്. ചൈ​നീ​സ് തി​യ​റ്റ​റു​ക​ളി​ൽ സൗ​ദി ചി​ത്ര​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക റി​ലീ​സി​ന് മു​മ്പ് പ്ര​ത്യേ​ക പ്ര​ദ​ർ​ശ​ന​ങ്ങ​ൾ ന​ട​ത്തും. ‘സൗ​ദി ഫി​ലിം നൈ​റ്റ്‌​സ്’ ഒ​ക്ടോ​ബ​ർ 21 മു​ത​ൽ 26 വ​രെ ബീ​ജി​ങ്, ഷാ​ങ്ഹാ​യ്, സു​ഷൗ എ​ന്നീ ന​ഗ​ര​ങ്ങ​ളി​ലാ​ണ് ന​ട​ക്കു​ക. സൗ​ദി ഫീ​ച്ച​ർ ഫി​ലി​മു​ക​ൾ, ഷോ​ർ​ട്ട് ഫി​ലി​മു​ക​ൾ, ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​രു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ എ​ന്നി​വ​യു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന സെ​ല​ക്ഷ​ൻ അ​വ​ത​രി​പ്പി​ക്കും.

ചൈ​ന​യി​ൽ​നി​ന്നു​ള്ള പ്ര​മു​ഖ വ്യ​ക്തി​ക​ളെ​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും സി​നി​മ നി​രൂ​പ​ക​രെ​യും സി​നി​മ​പ്രേ​മി​ക​ളെ​യും പ​രി​പാ​ടി ആ​ക​ർ​ഷി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. സൗ​ദി ച​ല​ച്ചി​ത്ര വ്യ​വ​സാ​യ​ത്തി​െൻറ വ​ള​ർ​ച്ച​ക്കും വി​കാ​സ​ത്തി​നു​മൊ​പ്പം പ്രാ​ദേ​ശി​ക പ്ര​തി​ഭ​ക​ളെ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​തി​നും സാം​സ്കാ​രി​ക വി​നി​മ​യ​വും സ​ഹ​ക​ര​ണ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള ക​മീ​ഷ​ന്റെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് ഈ ​സം​രം​ഭം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsFilm CommissionSaudi Film Nights
News Summary - Film Commission to organize Saudi Film Nights in China
Next Story