ജിദ്ദ: താമസ കെട്ടിടത്തിലുണ്ടായ അഗ്നിബാധയെ തുടർന്ന് 12 പേരെ സിവിൽ ഡിഫൻസ് ഒഴിപ്പി ച്ചു. ഹയ്യ് മർവയിൽ നാലുനില കെട്ടിടത്തിലെ ഫ്ലാറ്റിലാണ് അഗ്നിബാധയുണ്ടായത്.
താമസക്കാരായ 12 പേരെ കെട്ടിടത്തിൽ മാറ്റിയതായി മക്ക മേഖല സിവിൽ ഡിഫൻസ് വക്താവ് കേണൽ നാഇഫ് അൽശരീഫ് പറഞ്ഞു. ഒരു സ്ത്രീക്ക് ശ്വാസ തടസ്സമനുഭവപ്പെട്ടതിനാൽ പ്രാഥമിക ചികിത്സ നൽകി. അഗ്നിബാധയുടെ കാരണം അന്വേഷിച്ചുവരുകയാണെന്നും സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.