സൗ​ദി​യി​ലെ ആ​ദ്യ​ത്തെ ഹൈ​ഡ്ര​ജ​ൻ ബ​സി​​ന്‍റെ ദ​മ്മാം-​അ​ൽ അ​ഹ്സ റൂ​ട്ടി​ലെ പ​രീ​ക്ഷ​ണ ഓ​ട്ടം അ​ൽ അ​ഹ്‌​സ ഗ​വ​ർ​ണ​ർ അ​മീ​ർ സ​ഊ​ദ് ബി​ൻ ത​ലാ​ൽ ബി​ൻ ബ​ദ്​​ർ

പ​രീ​ക്ഷ​ണ ഓ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്ത​പ്പോ​ൾ

സൗ​ദി​യി​ൽ ആ​ദ്യ ഹൈ​ഡ്ര​ജ​ൻ ബ​സ് നി​ര​ത്തി​ലി​റ​ങ്ങി

റി​യാ​ദ്​: സൗ​ദി​യി​ലെ ആ​ദ്യ​ത്തെ ഹൈ​ഡ്ര​ജ​ൻ ബ​സ്​ നി​ര​ത്തി​ലി​റ​ങ്ങി. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ ദ​മ്മാം-​അ​ൽ അ​ഹ്സ റൂ​ട്ടി​ൽ സ​ർ​വി​സ്​ ന​ട​ത്തും. അ​ൽ അ​ഹ്‌​സ ഗ​വ​ർ​ണ​ർ അ​മീ​ർ സ​ഊ​ദ് ബി​ൻ ത​ലാ​ൽ ബി​ൻ ബ​ദ്​​ർ പ​രീ​ക്ഷ​ണ ഓ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​സ്​ ദ​മ്മാം ന​ഗ​ര​ത്തെ അ​ൽ​അ​ഹ്​​സ ഗ​വ​ർ​ണ​റേ​റ്റ്​ ഭൂ​പ​രി​ധി​യു​മാ​യി പ്ര​തി​ദി​നം ആ​കെ 359 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ബ​ന്ധി​പ്പി​ക്കും. സൗ​ത്ത്​ ക​ൺ​സ​ഷ​ൻ ഏ​രി​യ​യി​ൽ ലൈ​സ​ൻ​സു​ള്ള സാ​റ്റ്​ ക​മ്പ​നി ന​ട​ത്തു​ന്ന ഇ​ന്‍റ​ർ​സി​റ്റി ട്രാ​ൻ​സ്പോ​ർ​ട്ട് സ​ർ​വി​സു​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഹൈ​ഡ്ര​ജ​ൻ ബ​സ് പു​റ​ത്തി​റ​ക്കി​യ​ത്.

 ഹൈ​ഡ്ര​ജ​ൻ ബ​സ്

ഒ​റ്റ ചാ​ർ​ജി​ൽ 635 കി​ലോ​മീ​റ്റ​ർ വ​രെ സ​ഞ്ച​രി​ക്കാ​ൻ ശേ​ഷി​യു​ള്ള ഈ ​ബ​സി​ൽ 45 പേ​ർ​ക്ക് യാ​ത്ര ചെ​യ്യാ​നാ​കും. ഹൈ​ഡ്ര​ജ​ൻ ബ​സു​ക​ൾ എ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്കു​ന്നു, ഇ​ന്ധ​നം ന​ൽ​കു​ന്ന സം​വി​ധാ​നം, അ​വ​യു​ടെ സു​ര​ക്ഷ നി​ല​വാ​രം, കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ൽ കു​റ​ക്കു​ന്ന​തി​നു​ള്ള സം​ഭാ​വ​ന എ​ന്നി​വ വി​ശ​ദീ​ക​രി​ക്കു​ന്ന പ്ര​സ​​ന്‍റേ​ഷ​ൻ ഉ​ദ്ഘാ​ട​ന വേ​ള​യി​ൽ ഗ​വ​ർ​ണ​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന് ഗ​വ​ർ​ണ​ർ ഗ​വ​ർ​ണ​റേ​റ്റ്​ ഭൂ​പ​രി​ധി​യി​ലു​ട​നീ​ളം ബ​സി​ൽ യാ​ത്ര ചെ​യ്തു.

കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം കു​റ​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കു​ന്ന ന​വീ​ക​ര​ണ​ത്തെ പി​ന്തു​ണ​ക്കു​ന്ന​തി​നും സു​സ്ഥി​ര​മാ​യ ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു​മു​ള്ള അ​തോ​റി​റ്റി​യു​ടെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് ഈ ​പ​രീ​ക്ഷ​ണ​മെ​ന്ന്​​ പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി മേ​ധാ​വി റു​മൈ​ഹ് അ​ൽ റു​മൈ​ഹ് പ​റ​ഞ്ഞു. ഗ​താ​ഗ​ത​ത്തി​നും ലോ​ജി​സ്റ്റി​ക്‌​സി​നും വേ​ണ്ടി​യു​ള്ള ദേ​ശീ​യ പ​ദ്ധ​തി​ക്ക്​ അ​നു​സൃ​ത​മാ​ണി​ത്. ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ഗ​താ​ഗ​ത മേ​ഖ​ല വി​ക​സി​പ്പി​ക്കു​ന്ന​തി​നും പൊ​തു, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള പ​ങ്കാ​ളി​ക​ളു​മാ​യി തു​ട​ർ​ന്നും പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള അ​തോ​റി​റ്റി​യു​ടെ പ്ര​തി​ബ​ദ്ധ​ത പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണി​തെ​ന്നും അ​ൽ റു​മൈ​ഹ് പ​റ​ഞ്ഞു.

പ്രാ​ദേ​ശി​ക, ആ​ഗോ​ള ത​ല​ങ്ങ​ളി​ൽ സൗ​ദി​യു​ടെ മ​ത്സ​ര​ശേ​ഷി ഉ​യ​ർ​ത്തു​ന്ന​തി​ന് ഇ​തു സം​ഭാ​വ​ന ചെ​യ്യും. സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളും സ്വ​കാ​ര്യ​മേ​ഖ​ല​യും ത​മ്മി​ലു​ള്ള പ​ങ്കാ​ളി​ത്ത​ത്തി​ലാ​ണ്​ ഈ ​പ​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​ത്. അ​ൽ​മ​ജ്​​ദൂ​ഇ ക​മ്പ​നി, ഹൈ​ഡ്ര​ജ​ൻ ബ​സി​ന്‍റെ വി​ത​ര​ണ​ക്കാ​രാ​യ ഹ്യു​ണ്ടാ​യ്, ഹൈ​ഡ്ര​ജ​ൻ വി​ത​ര​ണ സ്​​റ്റേ​ഷ​​ന്‍റെ ഓ​പ​റേ​റ്റ​ർ​മാ​രും സൂ​പ​ർ​വൈ​സ​ർ​മാ​രു​മാ​യ സൗ​ദി അ​രാം​കോ, എ​യ​ർ പ്രൊ​ഡ​ക്ട്‌​സ് എ​ന്നി​വ പ​ങ്കാ​ളി​ക​ളി​ൽ ഉ​ൾ​പ്പെ​ടും. ടാ​ങ്ക​റു​ക​ൾ വ​ഴി അ​ബ്​​ദു​ല്ല ഹാ​ഷിം ക​മ്പ​നി ഹൈ​ഡ്ര​ജ​ൻ വാ​ത​കം വി​ത​ര​ണം ചെ​യ്യു​ന്നു​വെ​ന്നും അ​ൽ റു​മൈ​ഹ്​ പ​റ​ഞ്ഞു.

രാ​ജ്യ​ത്ത് ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​യി അ​തോ​റി​റ്റി ആ​രം​ഭി​ച്ച നൂ​ത​ന പ​ദ്ധ​തി​ക​ളു​ടെ​യും ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ​യും തു​ട​ർ​ച്ച​യാ​യാ​ണ്​ ഹൈ​ഡ്ര​ജ​ൻ ബ​സ്​ വ​രു​ന്ന​ത്. ഹൈ​ഡ്ര​ജ​ൻ ട്രെ​യി​നി​​ന്‍റെ ആ​ദ്യ ഓ​പ​റേ​റ്റി​ങ്​ ലൈ​സ​ൻ​സ് അ​തോ​റി​റ്റി നേ​ര​ത്തെ സൗ​ദി അ​റേ​ബ്യ​ൻ റെ​യി​ൽ​വേ (എ​സ്.​എ.​ആ​ർ) ക​മ്പ​നി​ക്ക് കൈ​മാ​റി​യി​രു​ന്നു. ഹൈ​ഡ്ര​ജ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ദ്യ​ത്തെ പൊ​തു ടാ​ക്‌​സി ജി​ദ്ദ ന​ഗ​ര​ത്തി​ൽ ആ​രം​ഭി​ച്ചു. ഇ​പ്പോ​ഴി​താ അ​ൽ​അ​ഹ്‌​സ ഗ​വ​ർ​ണ​റേ​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ദ്യ​ത്തെ ഹൈ​ഡ്ര​ജ​ൻ ബ​സി​​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ന്നി​രി​ക്കു​ന്നു. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ൽ സൗ​ദി​യു​ടെ മു​ൻ​നി​ര സം​രം​ഭ​ങ്ങ​ൾ​ക്ക്, പ്ര​ത്യേ​കി​ച്ച് സൗ​ദി ഗ്രീ​ൻ ഇ​നി​ഷ്യേ​റ്റി​വി​ന്​ അ​നു​സൃ​ത​മാ​യി ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ സു​സ്ഥി​ര​ത​യെ പി​ന്തു​ണ​ക്കു​ന്ന​തി​നു​ള്ള അ​തോ​റി​റ്റി​യു​ടെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണി​തെ​ല്ലാ​മെ​ന്നും അ​ൽ​റു​മൈ​ഹ്​ പ​റ​ഞ്ഞു.

Tags:    
News Summary - First hydrogen bus in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.