ബുറൈദ : ഒ.ഐ.സി.സി അൽ ഖസീം സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച രാജീവ് ഗാന്ധി മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള ഫുട്ബാൾ ടൂർണമെന്റിൽ സൗദിയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു. ടൂർണമെന്റ് കമ്മിറ്റി ചെയർമാനും ഒ.ഐ.സി.സി മുഖ്യ രക്ഷാധികാരിയും സാമൂഹിക പ്രവർത്തകനുമായ സക്കീർ പത്തറ ഉദ്ഘാടനം ചെയ്തു. വാശിയേറിയ ഫൈനൽ മൽസരത്തിൽ റിയൽ എഫ്സി. ഹാഇലും, ഹോട്ടൽ ന്യൂ സാഗർ റിയൽ സ്റ്റാർ ബുറൈദയും ഏറ്റുമുട്ടി. ഇരു ടീമുകളും പൊരുതി സമനിലയിൽ പിരിഞു. തുടർന്ന് പെനാൽട്ടി ഷൂട്ടൗട്ടിൽ വീണ്ടും സമനില ആയതിനാൽ നറുക്കെടുപ്പിലൂടെ ടീം റിയൽ എഫ്.സി ഹാഇലിനെ ജേതാക്കളായി തിരഞ്ഞെടുത്തു. വിന്നേഴ്സിനുള്ള ട്രോഫി ഒ.ഐ.സി.സി വൈസ് പ്രസിഡന്റ് മുജീബ് ഒതായിയും ജനറൽ സെക്രട്ടറി പ്രമോദ് കുര്യൻ കോട്ടയവും സമ്മാനിച്ചു.
റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി ടൂർണമെന്റ് കമ്മിറ്റി കൺവീനർ സുധീർ കായംകുളം നൽകി. ടോപ്പ് സ്കോറർക്കുള്ള ട്രോഫി അനസ് ഹമീദ് തിരുവനന്തപുരം, ബെസ്റ്റ് ഗോൾ കീപ്പർക്കുള്ള ട്രോഫി സുബൈർ കണിയാപുരം, ബെസ്റ്റ് ഫോർവേഡിനുളള ട്രോഫി പി.പി.എം. അശ്റഫ് കോഴിക്കോട്, ബെസ്റ്റ് പ്ലയർക്കുള്ള ട്രോഫി അബ്ദുൽ റഹിമാൻ കാപ്പാട് എന്നിവർ നൽകി. ബഷീർ വേങ്ങാലിയിൽ, സിയാസ് കണിയാപുരം, റഹീം കണ്ണൂർ, സിറാജുദ്ദീൻ തട്ടയിൽ, അനിൽ ഹരിപ്പാട്, നസീം എളേറ്റിൽ എന്നിവർ കളിക്കാർക്കുള്ള മെഡലുകൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.