റിയാദ് : റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ ) കലാ സാംസ്കാരിക വിഭാഗത്തിന്റെ നേതൃത്വത്തിൽ വർഷം തോറും നടത്താറുള്ള ഇന്റർ യൂനിറ്റ് ഫുട്ബാൾ ടൂർണമെന്റ് മെയ് പത്തിന് അൽ-മുത്തവ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു. നാല് ടീമുകൾ മാറ്റുരച്ച വാശിയേറിയ മത്സരങ്ങൾ ശിവ കുമാർ, ജാക്സൺ, മെൽവിൻ, മാനുവേല്‍ എന്നിവർചേർന്ന് നിയന്ത്രിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഫൈനല്‍ മത്സരത്തിൽ ബത്ഹ,സുലൈ,സനയ്യ,അല്‍ഹദ സഖ്യ ടീം എതിരില്ലാത്ത നാല് ഗോളുകൾക്ക് എതിരാളികളായ ഹാര യൂണിറ്റിനെ പരാജയപ്പെടുത്തി ജേതാക്കളായി. ജേതാക്കൾക്കുവേണ്ടി വാസിൽ, അബൂബക്കർ എന്നിവർ രണ്ട് ഗോളുകൾ ഗോളുകൾ വീതംനേടി. ബത്ഹ യൂണിറ്റിന്റെ വാസിൽ,അഞ്ചു ഗോളുകളോടെ ഗോൾഡൻ ബൂട്ട് ജേതാവായും, സുലൈ യൂനിറ്റിലെ നിഖിൽ ഗോൾഡൻ ഗ്ലോവ് ജേതാവായും തിരഞ്ഞെടുക്കപ്പെട്ടു. മത്സരം പ്രസിഡന്റ് മാധവൻ ഉത്ഘാടനം ചെയ്തു. വിജയികൾക്കുള്ള ട്രോഫികൾ പ്രസിഡന്റ് മാധവൻ, സെക്രട്ടറി ടി.എൻ. ആർ നായർ , വൈസ് പ്രസിഡന്റുമാരായ ഇസക്കി, ജോസഫ് അറയ്ക്കൽ, ട്രഷറർ ജോർജ്, എ. ബി അംഗം ബിജു ജോസഫ് തുടങ്ങിവർ വിതരണം ചെയ്തു. സ്കോർ ബോർഡ് അരുൺ കുമരനും നിയയന്ത്രിച്ചു. ഉമ്മർകുട്ടി കമന്ററിയും കലാസാംസ്കാരിക വിഭാഗം കൺവീനർ മഹേഷ് മുരളീധരന് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.