ഖമീസ്​ മുശൈത്തിൽ നടക്കുന്ന ഫുട്ബാൾ മത്സരത്തിൽ കളിക്കാനായി സൗദിയിലെത്തിയ മലയാളി ഫുട്ബാൾ താരങ്ങൾ

ഈദ്​ ദിനങ്ങളിൽ അസീറിൽ ഫുട്ബാൾ മാമാങ്കം

ഖമീസ്​ മുശൈത്ത്: പെരുന്നാൾ അവധിക്കാലം ഫുട്ബാൾ മത്സരത്തിന്‍റെ പൂരമാക്കുകയാണ് ഖമീസ്​ മുശൈത്തിലെ കളിക്കമ്പക്കാർ. പെരുന്നാൾ ദിനത്തിൽ ലവ്ഷോറിലെ ഓട്ടിസം പോലെയുള്ള അസുഖങ്ങൾ ബാധിച്ച കുട്ടികളെ സഹായിക്കാനായി സംഘടിപ്പിക്കുന്ന ഫുട്ബാൾ ടൂർണമെൻറ് ദിയഫാ സ്റ്റേഡിയത്തിൽ നടത്തും. ഫാൽക്കൻ, ഫിഫ, മെട്രോ, കാസ്ക്​, അൽജസീറ മന്തി റിജാൽഅൽമ, വെബ്​ വേൾഡ്, ലയൺസ്, വിവ എന്നീ എട്ട് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്‍റിൽ ഒമ്പത് കളിക്കാർ അണിനിരക്കും.

വിജയികൾക്ക്​ ഖാലിദിയ മെഡിക്കൽസും ഷിഫാ അൽജുനൂബും ചേർന്ന് ട്രോഫിയും പ്രൈസ് മണിയും നൽകും. രണ്ടാം സ്ഥാനക്കാർക്ക് നൽകുന്ന പ്രൈസ് മണി കംഫർട്ട്​ ട്രാവൽസും ട്രോഫി എയർലിങ്ക്​ കാർഗോയും നൽകും.

രണ്ടാം പെരുന്നാൾ ദിനത്തിൽ നടക്കുന്ന സെവൻസ് മത്സരം ഫിഫ ഖമീസ് ആണ് സംഘടിപ്പിക്കുന്നത്. ഖമീസ് മുശൈത്ത് നജ്മ സ്റ്റേഡിയത്തിൽ നടക്കുന്ന കളിയിൽ സൗദിയിലെ മലയാളി ഫുട്ബാൾ മത്സരചരിത്രത്തിലെ ഏറ്റവും വലിയ ട്രോഫിയും സമ്മാനതുകയും നൽകും. ദക്ഷിണസൗദിയിലെ പ്രമുഖരായ ഫാൽക്കൻ, ഫിഫ, മെട്രോ, കാസ്ക്​, അൽജസീറ മന്തി റിജാൽഅൽമ, വെബ്​ വേൾഡ്, ലയൺസ്, വിവ, ഇന്ത്യൻ ഹീറോസ് എന്നീ ടീമുകൾ പങ്കെടുക്കും.

വിവിധ ടീമുകൾക്ക് വേണ്ടി സൗദിയിലെയും കേരളത്തിലെയും നിരവധി പ്രമുഖ കളിക്കാർ അണിനിരക്കും. മത്സര വിജയികൾക്ക് നാട്ടിൽനിന്ന് എത്തിച്ച ആറടി പൊക്കമുള്ള ട്രോഫിയും 6666 റിയാൽ സമ്മാനവും നൽകും. രണ്ടാം സ്ഥാനക്കാർക്ക് അഞ്ചേ മുക്കാൽ അടിയുള്ള ട്രോഫിയും 3333 റിയാൽ സമ്മാനതുകയും നൽകും. വിവ ഇലക്​ട്രിക്കൽസും മൈകെയർ ഹോസ്പിറ്റലും റോയൽ ട്രാവൽസും എയർലിങ്ക് കാർഗോയും സമ്മാനങ്ങൾ നൽകും.

സൗദിയിലെ മലയാളി ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമാണ് അസീറിൽ നടക്കുന്നത്. ഈ കളിക്ക് ആശംസകൾ അറിയിച്ച്​ മുൻ മന്ത്രിയും എം.എൽ.എയുമായ കെ.ടി. ജലീൽ, ടി.വി. ഇബ്രാഹിം എം.എൽ.എ, ഇസ്ഹാഖ്, ഉസ്മാൻ തുടങ്ങിയ നിരവധിപേർ രംഗത്ത് വന്നിട്ടുണ്ട്. സൗദിയിലെ വിവിധ ഭാഗത്ത് നിന്ന് കളികൾ കാണാൻ നിരവധിപേർ എത്തിയിട്ടുണ്ട്. 


Tags:    
News Summary - Football tournament in khamis mushait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.