ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ മ​നു​ഷ്യാ​വ​കാ​ശ കൗ​ൺ​സി​ലി​െൻറ 46ാമ​ത് വെ​ർ​ച്വ​ൽ സെ​ഷ​നി​ൽ സൗ​ദി മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ

പ്ര​സി​ഡ​ൻ​റ്​ ഡോ. ​അ​വ​ദ് അ​ൽ​അ​വ​ദ് സം​സാ​രി​ക്കു​ന്നു

ച​രി​ത്ര​പ​ര​മാ​യ നി​ര​വ​ധി മ​നു​ഷ്യാ​വ​കാ​ശ പ​രി​ഷ്കാ​ര​ങ്ങ​ൾ​ക്ക് രാ​ജ്യം സാ​ക്ഷ്യം വ​ഹി​ച്ചു –ഡോ. ​അ​വ​ദ് അ​ൽ​അ​വ​ദ്

ജി​ദ്ദ: ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി സൗ​ദി അ​റേ​ബ്യ 90ഓ​ളം വ​ലി​യ മ​നു​ഷ്യാ​വ​കാ​ശ പ​രി​ഷ്കാ​ര​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ച്ചി​ട്ടു​ണ്ടെ​ന്നും ഈ ​പ​രി​ഷ്കാ​ര​ങ്ങ​ളി​ൽ ഏ​റ്റ​വും വ​ലി​യ പ​ങ്ക് സ്ത്രീ​ക​ളു​ടെ അ​വ​കാ​ശം സം​ബ​ന്ധി​ച്ചു​ള്ള​താ​ണെ​ന്നും സൗ​ദി മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ (എ​ച്ച്.​ആ​ർ.​സി) പ്ര​സി​ഡ​ൻ​റ്​ ഡോ. ​അ​വ​ദ് അ​ൽ​അ​വ​ദ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ​ൽ​മാ​ൻ രാ​ജാ​വി​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​െൻറ നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ലും തു​ട​ർ​ന​ട​പ​ടി​ക​ളി​ലു​മാ​ണ് ഈ ​ച​രി​ത്ര പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​ത്. ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ മ​നു​ഷ്യാ​വ​കാ​ശ കൗ​ൺ​സി​ലി​െൻറ 46ാമ​ത് വെ​ർ​ച്വ​ൽ സെ​ഷ​നി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സൗ​ദി​യി​ൽ ന​ട​പ്പാ​ക്കി​യ വി​ഷ​ൻ-2030 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഗു​ണ​നി​ല​വാ​ര​വും ച​രി​ത്ര​പ​ര​മാ​യ പ​ശ്ചാ​ത്ത​ല​വും പൂ​ർ​ത്തി​യാ​ക്കി​യ ഹ്ര​സ്വ​കാ​ല​വും പ​രി​ഗ​ണി​ച്ചാ​ണ്​ ഈ ​പ​രി​ഷ്ക​ര​ണ​ങ്ങ​ളെ ച​രി​ത്ര​പ​ര​മെ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

ഫെ​ബ്രു​വ​രി എ​ട്ടി​ന് കി​രീ​ടാ​വ​കാ​ശി പ്ര​ഖ്യാ​പി​ച്ച നി​യ​മ​നി​ർ​മാ​ണ പ​രി​ഷ്കാ​ര​ങ്ങ​ളെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശി​ച്ച അ​ൽ​അ​വാ​ദ്, ഇ​ത് ച​രി​ത്ര​പ​ര​മാ​യ പ​രി​ഷ്ക​ര​ണ​ത്തെ​യും നീ​തി​യു​ടെ​യും നി​യ​മ​ത്തി​െൻറ​യും പ​ര​മാ​ധി​കാ​ര​ത്തി​െൻറ​യും മ​നു​ഷ്യാ​വ​കാ​ശ​ത്തി​െൻറ​യും പ്ര​ക്രി​യ​യി​ലെ ഗു​ണ​പ​ര​മാ​യ കു​തി​പ്പി​നെ​യു​മാ​ണ് പ്ര​തി​നി​ധാ​നം ​െച​യ്യു​ന്ന​തെ​ന്ന് കൂ​ട്ടി​ച്ചേ​ർ​ത്തു. രാ​ജ്യ​ത്തെ മ​നു​ഷ്യാ​വ​കാ​ശ മേ​ഖ​ല​യി​ലെ പ​രി​ഷ്കാ​ര​ങ്ങ​ളു​ടെ​യും സം​ഭ​വ​വി​കാ​സ​ങ്ങ​ളു​ടെ​യും ഏ​റ്റ​വും വ​ലി​യ പ​ങ്ക് സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ മേ​ഖ​ല​ക്ക്​ ല​ഭി​ച്ചു. 2018ൽ ​പു​റ​പ്പെ​ടു​വി​ച്ച ജു​വ​നൈ​ൽ നി​യ​മം, കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​രം​ഗ​ത്ത് അ​ത് പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന ഗു​ണ​പ​ര​മാ​യ വി​ക​സ​നം, ജു​വ​നൈ​ൽ നി​യ​മം പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​ന് മു​മ്പ് 18 വ​യ​സ്സി​ന് താ​ഴെ​യു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​യ്ത​വ​ർ​ക്ക് വ​ധ​ശി​ക്ഷ നി​ർ​ത്ത​ലാ​ക്കാ​നു​ള്ള രാ​ജ​കീ​യ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്ന​തു​മെ​ല്ലാം അ​ദ്ദേ​ഹം പ​രാ​മ​ർ​ശി​ച്ചു.

ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ജീ​വ​ൻ അ​പ​ഹ​രി​ച്ച കോ​വി​ഡ് മ​ഹാ​മാ​രി​ക്ക് ലോ​കം സാ​ക്ഷ്യം വ​ഹി​ച്ച​തു​മൂ​ലം അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക​വും സാ​മൂ​ഹി​ക​വു​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ കാ​ര​ണം നി​ര​വ​ധി ആ​ളു​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു​വെ​ന്നും അ​ൽ​അ​വ​ദ് പ്ര​സ്താ​വി​ച്ചു. കോ​വി​ഡി​നെ ചെ​റു​ക്കു​ന്ന​തി​നും അ​തി​െൻറ അ​ന​ന്ത​ര​ഫ​ല​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നും സൗ​ദി അ​റേ​ബ്യ നി​ര​വ​ധി ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ണ്ടി​ട്ടു​ണ്ട്. എ​ല്ലാ അ​വ​സ്ഥ​ക​ളി​ലും ഭ​ര​ണ​കൂ​ടം മ​നു​ഷ്യ​ന് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ന്നു.

ഇ​റാ​ൻ പി​ന്തു​ണ​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഭീ​ക​ര​വാ​ദി​ക​ളാ​യ ഹൂ​തി​ക​ളെ നേ​രി​ടു​ന്ന​തി​നെ സാ​മ്പ​ത്തി​ക​മാ​യും സൈ​നി​ക​മാ​യും സ​ഹാ​യി​ച്ചു​കൊ​ണ്ട്, യെ​മ​നി​ൽ സ്ഥി​ര​ത​യും സ​മാ​ധാ​നാ​വു​മു​ള്ള ഒ​രു അ​ന്ത​രീ​ക്ഷം കൊ​ണ്ടു​വ​രാ​നാ​യി രാ​ജ്യം നി​ല​കൊ​ള്ളു​ന്നു​വെ​ന്ന് അ​ൽ​അ​വ​ദ്​ പ​റ​ഞ്ഞു. പ​ല​സ്തീ​ൻ ജ​ന​ത​ക്ക്​ അ​വ​രു​ടെ ന്യാ​യ​മാ​യ അ​വ​കാ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യി നേ​ടു​ന്ന​തി​നും കി​ഴ​ക്ക​ൻ ജ​റൂ​സ​ലം ത​ല​സ്ഥാ​ന​മാ​യി അ​വ​രു​ടെ സ്വ​ത​ന്ത്ര രാ​ഷ്​​ട്രം സ്ഥാ​പി​ക്കു​ന്ന​തി​നു​മു​ള്ള അ​വ​കാ​ശ​ത്തെ പി​ന്തു​ണ​ക്കു​ന്ന രാ​ജ്യ​ത്തി​െൻറ ഉ​റ​ച്ച നി​ല​പാ​ട് അദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു. മ്യാ​ന്മ​റി​ലെ റോ​ഹി​ങ്ക്യ​ൻ ന്യൂ​ന​പ​ക്ഷം അ​നു​ഭ​വി​ക്കു​ന്ന മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളെ​യും വം​ശീ​യ വി​വേ​ച​ന​ത്തെ​യും അ​ദ്ദേ​ഹം പ​രാ​മ​ർ​ശി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.