റിയാദ്: കേരളത്തിൽ ബിസിനസ് സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കാവശ്യമായ സഹായങ്ങൾ നൽകാനും നോർക്ക റൂട്ട്സ് പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. നിയമത്തിെൻറ നൂലാമാലകൾ പേടിച്ച് സംരംഭം തുടങ്ങാൻ മടിച്ചുനിൽക്കുന്നവർക്ക് ഉപദേശങ്ങളും മാർഗനിർദേശങ്ങളും നൽകി കൈപിടിച്ചുനടത്തുകയാണ് നോർക്ക റൂട്ട്സ് ചെയ്യുന്നത്. ഇതുവഴി കൂടുതൽ ആത്മവിശ്വാസത്തോടെ വ്യവസായങ്ങൾ തുടങ്ങാൻ സംരംഭകർക്ക് കഴിയും.
നോര്‍ക്ക ബിസിനസ് സഹായക കേന്ദ്രം (എൻ.ബി.എഫ്.സി)
സംസ്ഥാനത്തെ നിക്ഷേപസാധ്യതകള്‍ പ്രവാസി കേരളീയര്‍ക്ക് പരിചയപ്പെടുത്തുകയും നിക്ഷേപ സന്നദ്ധതയുള്ളവര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശം നല്‍കുകയുമെന്ന ലക്ഷ്യത്തോടെയാണ് നോര്‍ക്ക ബിസിനസ് സഹായക കേന്ദ്രം എന്ന പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. സംരംഭകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ലഘൂകരിക്കാനും പരിഹരിക്കാനും ഫലപ്രദമായ ഇടപെടലുകളാണ് ഇൗ കേന്ദ്രം നടത്തുന്നത്.
വിദേശ മലയാളികള്‍ക്കും വിദേശത്തുനിന്നും തിരിച്ചെത്തുന്നവര്‍ക്കും നിക്ഷേപ സംബന്ധമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ചാനലൈസിങ് ഏജന്‍സി എന്ന നിലയിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. നിക്ഷേപ സാധ്യതയുള്ള മേഖലകള്‍ കണ്ടെത്തി, അനുയോജ്യമായ മേഖലകളില്‍ നിക്ഷേപം നടത്താന്‍ വേണ്ട മാർഗനിർദേശം നല്‍കും. സംരംഭകര്‍ക്കാവശ്യമായ സര്‍ക്കാര്‍ അനുമതികളെ സംബന്ധിച്ച ഉപദേശങ്ങളും നല്‍കും. സംസ്ഥാനത്തിെൻറ സാമ്പത്തിക വികസനം ലക്ഷ്യമാക്കി പ്രവാസി നിക്ഷേപം ആകര്‍ഷിക്കുന്നതിലേക്ക് പ്രവാസി നിക്ഷേപ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുകയാണ് മറ്റൊരു ലക്ഷ്യം. സംസ്ഥാനത്തിെൻറ പ്രത്യേകതകള്‍ കണക്കിലെടുത്ത് കൃത്യമായ മേഖലകൾ സംബന്ധിച്ച് മാർഗനിർദേശങ്ങള്‍ നല്കാന് പ്രാപ്തിയുള്ള വിദഗ്ധരുടെ സേവനം കേന്ദ്രം ലഭ്യമാക്കും.
പ്രവാസി നിയമ സഹായ സെല്‍ (പി.എൽ.എ.സി)
വിദേശങ്ങളിൽ കേസുകളിൽ അകപ്പെടുന്നവർക്ക് സൗജന്യ നിയമ സഹായത്തിനായുള്ള സംവിധാനവും നോർക്ക് റൂട്ട് ഒരുക്കിയിട്ടുണ്ട്. വിദേശത്തുണ്ടാകുന്ന കോടതി വ്യവഹാരങ്ങളിലും മറ്റു നിയമ കുരുക്കുകളിലും നിയമസഹായം ലഭിക്കാതെ നിസ്സഹായരായ തൊഴിലാളികള്‍ ജയിലുകളില്‍ അടക്കപ്പെടുന്ന സാഹചര്യത്തിലാണ് നോർക്ക റൂട്ട്സ് പ്രത്യേക സംവിധാനവുമായി രംഗത്തെത്തിയത്. ഇങ്ങനെയുള്ളവർക്ക് നിയമസഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവാസി നിയമ സഹായ സെൽ (പി.എൽ.എ.സി) രൂപവത്കരിച്ചത്.
കേസുകളില്‍ നിയമോപദേശം, നഷ്ടപരിഹാരം/ ദയാഹരജികള്‍ എന്നിവയില്‍ സഹായിക്കുക, മലയാളി സാംസ്കാരിക സംഘടനകളുമായി ചേര്‍ന്ന് നിയമ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക, വിവിധ ഭാഷകളില്‍ തര്‍ജ്ജമ നടത്തുന്നതിന് വിദഗ്ധരുടെ സഹായം ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങളാണ് പ്രവാസി നിയമസഹായസെല്‍ ചെയ്യുന്നത്.
പദ്ധതിയുടെ കീഴില്‍ കുവൈത്ത്, ഒമാന്‍, ബഹ്റൈന്‍, യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍ എന്നീ സ്ഥലങ്ങളിലേക്കായി 11 നോര്‍ക്ക ലീഗല്‍ കണ്സള്ട്ടൻറുമാരെയാണ് (എൻ.എൽ.സി) നിയമിച്ചിട്ടുള്ളത്. തങ്ങളുടേതല്ലാത്ത കുറ്റങ്ങള്‍ക്കും ചെറിയ കുറ്റകൃത്യങ്ങള്‍ക്കും വിദേശ ജയിലുകളില്‍ കഴിയുന്ന പ്രവാസി മലയാളികള്‍ക്ക് ഇതുവഴി നിയമസഹായം ലഭിക്കും.
അപേക്ഷിക്കുന്നതിനുള്ള അര്‍ഹത
വിദേശത്ത് തൊഴില്‍/വിസിറ്റ് വിസയില്‍ പോയിട്ടുളളവരായിരിക്കണം അപേക്ഷകർ. വിദേശ രാജ്യങ്ങളിലെ കോടതികള്‍ വിധിക്കുന്ന 'ദിയ മണി', കണ്ടുകെട്ടല്‍, സാമ്പത്തിക ബാധ്യതകള്‍, റിക്കവറി തുടങ്ങിയവക്ക് ഈ സഹായം ലഭിക്കില്ല. തേൻറതല്ലാത്ത കുറ്റങ്ങള്‍ മൂലം നിയമ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുകയും അതോടൊപ്പം കടുത്ത സാമ്പത്തിക വൈഷമ്യം അനുഭവിക്കുകയും ചെയ്യുന്ന പ്രവാസി മലയാളികൾക്ക് സഹായത്തിന് അപേക്ഷിക്കാം. ഒരു വര്‍ഷമെങ്കിലും വിദേശത്ത് തൊഴിലിനായി കഴിഞ്ഞിട്ടുണ്ടായിരിക്കണം.
നിയമസഹായത്തിനായുള്ള പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ചീഫ് എക് സിക്യൂട്ടിവ് ഓഫിസര്‍, നോര്‍ക്ക റൂട്ട്സ്, മൂന്നാം നില, നോര്‍ക്ക സെൻറര്‍, തൈക്കാട്, തിരുവനന്തപുരം-695 014 എന്ന മേല്‍വിലാസത്തിലോ, ceonor-karoots@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ സമര്‍പ്പിക്കാവുന്നതാണ്. അറബി ഭാഷയിലുള്ള രേഖകളുടെ തർജമകളും സമര്‍പ്പിക്കേണ്ടതാണ്. ലഭിക്കുന്ന അപേക്ഷയുടെ നിജസ്ഥിതി മനസ്സിലാക്കുന്നതിന് ആവശ്യമെങ്കില്‍ എംബസിയോടോ/അംഗീകൃത അസോസിയേഷനുകളോടോ ആവശ്യപ്പെടുന്നതായിരിക്കും. അതിനുശേഷം തുടര്‍ നടപടികള്‍ക്കായി ലീഗല്‍ കണ്സള്ട്ടൻറുമാര്ക്ക് കൈമാറും.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.