ജിദ്ദ: ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തിൽ പ്രഭാഷണം നിർവഹിക്കുന്നതിന് ഡോ. ബന്ദർ ബിൻ അബ്ദുൽ അസീസ് ബലീലയെ സൗദി ഭരണാധികാരി സൽമാൻ രാജാവ് ചുമതലപ്പെടുത്തി.
ഇരു ഹറം കാര്യാലയമാണ് ഇക്കാര്യം അറിയിച്ചത്. ഡോ. ബന്ദർ ബിൻ അബ്ദുൽ അസീസ് ബലീല മക്കയിലാണ് ജനിച്ചത്. മക്ക ഉമ്മുൽ ഖുറാ യൂനിവേഴ്സിറ്റിയിൽ നിന്ന് ശരീഅ, ഇസ്ലാമിക് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും മദീന ഇസ്ലാമിക് യൂനിവേഴ്സിറ്റിൽനിന്ന് കർമശാസ്ത്രത്തിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. നിലവിൽ മസ്ജിദുൽ ഹറാം ഇമാമും ഖതീബുമായ ഡോ. ബന്ദർ ബിൻ അബ്ദുൽ അസീസ് ബലീല ത്വാഇഫ് യൂനിവേഴ്സിറ്റിയിലെ അസിസ്റ്റൻറ് പ്രഫസറുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.