ജിദ്ദ: വിദേശ രാജ്യങ്ങളിൽ നിന്ന് ഉംറക്ക് വരുന്നവർ വലിയ തുകകളോ ആഭരണങ്ങളോ കൊണ്ടുവരരുതെന്ന് നിർദേശം. വിദേശത്ത് നിന്ന് വരുേമ്പാൾ കൂടുതൽ സാധനങ്ങൾ കൂടെ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്ന നിർദേശത്തോടപ്പമാണ് ഹജ്ജ്-ഉംറ മന്ത്രാലയം ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.
സാമ്പത്തിക തട്ടിപ്പ്, മോഷണം എന്നിവ കരുതിയിരിക്കണം. ആവശ്യമായ മുൻകരുതൽ എടുക്കണം. വിദേശ തീർഥാടകർ 60,000 റിയാലിൽ കൂടുതൽ കരുതുന്നതും സ്വർണക്കട്ടി, രത്നക്കല്ലുകൾ, പൊതുവെ വിലയേറിയ ലോഹങ്ങൾ എന്നിവ കൊണ്ടുവരുന്നതും ഒഴിവാക്കണമെന്നും മന്ത്രാലയം നിർദേശിക്കുന്നു.
ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രമേ ബാങ്കിങ് ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാൻ പാടുള്ളൂ. ബാങ്ക് കാർഡ് വിവരങ്ങൾ വെളിപ്പെടുത്താനോ അജ്ഞാത ഉറവിടങ്ങളിലേക്ക് ഫണ്ട് കൈമാറാനോ പാടില്ല. പണമടയ്ക്കുന്നതിന് മുമ്പ് ഇലക്ട്രോണിക് ലിങ്കുകൾ പരിശോധിക്കുകയും വേണം. അജ്ഞാത സന്ദേശങ്ങളും ലിങ്കുകളും അവഗണിക്കുക, സംശയമോ തട്ടിപ്പോ ഉണ്ടായാൽ ബാങ്കിനെയും അധികാരപ്പെട്ട അധികാരികളെയും അറിയിക്കുക എന്നിവയും മന്ത്രാലയ നിർദേശത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.