സൈ​നു​ല്ലാ​ബ്​​ദീ​ൻ 

മു​ൻ പ്ര​വാ​സി ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​ൻ പി.​കെ. സൈ​നു​ല്ലാ​ബ്​​ദീ​ൻ നി​ര്യാ​ത​നാ​യി

റിയാദ്​: ദീർഘകാലം സൗദി അറേബ്യയിൽ പ്രവാസിയും അറിയപ്പെടുന്ന ജീവകാരുണ്യപ്രവർത്തകനുമായിരുന്ന കോട്ടയം എരുമേലി പാറയിൽ വീട്ടിൽ പി.കെ. സൈനുല്ലാബ്​ദീൻ (62) നിര്യാതനായി. ഞായറാഴ്​ച വൈകുന്നേരം വീട്ടിലാണ്​ മരിച്ചത്​. റിയാദിൽ ഹൃദയാഘാതമുണ്ടാവുകയും ശാരീരികമായി അവശനിലയിലാവുകയും ചെയ്​തതോടെ നാലുവർഷം മുമ്പാണ്​ നാട്ടിൽ കൊണ്ടുപോയത്​. നിലവിൽ കുടുംബത്തോടൊപ്പം കാഞ്ഞിരപ്പള്ളി പാറക്കടവിലാണ്​ താമസം. ഞയറാഴ്ച അസർ നമസ്കാരാനന്തരം കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ഖബർസ്ഥാനിൽ ഖബറടക്കും. മൂന്ന്​ പതിറ്റാണ്ടിലേറെ റിയാദിൽ പ്രവാസിയായിരുന്നു. തുടക്കകാലം മുതലേ റിയാദിൽ കോൺഗ്രസി​​ന്റെ അനുഭാവ സംഘടനകളിൽ പ്രവർത്തിച്ചിരുന്നു.

സാംസ്​കാരിക രംഗത്തും നിറസാന്നിധ്യമായിരുന്നു. ഒ.ഐ.സി.സി രൂപവത്​കരിച്ചശേഷം റിയാദ്​ സെൻട്രൽ കമ്മിറ്റിക്ക്​ കീഴിൽ ജീവകാരുണ്യ വിഭാഗം കൺവീനറായി. ഇന്ത്യൻ എംബസിയുടെ വളൻറിയർ സംഘത്തിൽ അംഗമായി നിതാഖാത്​ കാലത്ത്​ ദുരിതത്തിലായവർക്ക്​ സേവനം നൽകാൻ രംഗത്തുണ്ടായിരുന്നു. രാജ്യത്തി​ന്റെ പലഭാഗത്തുനിന്ന്​ നാടണയാനുള്ള വഴിതേടി റിയാദിലെ എംബസിയിലെത്തുന്നവർക്ക്​ ആവശ്യമായ സഹായം നൽകാൻ പ്രവർത്തിച്ച സന്നദ്ധപ്രവർത്തകരിൽ ഒരാളായിരുന്നു. റിയാദിലെ കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്​. 2016ലെ സംസ്ഥാന തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ പ്രവാസി സ്ഥാനാർഥിയെന്ന നിലയിൽ സ്വതന്ത്രനായി മത്സരിച്ചിരുന്നു. ദീർഘകാലം കുടുംബം റിയാദിൽ ഒപ്പമുണ്ടായിരുന്നു. പിതാവ്‌: എരുമേലി പാറയിൽ മുഹമ്മദ്‌, മാതാവ്‌: ഐഷ. ഭാര്യ: സൗദ പനച്ചിക്കൽ. മക്കൾ: ഷെബിൻ, ഷെറിൻ, ഷെർമിൻ. മരുമക്കൾ: അനീഷ്, അൻസിഫ്, അയ്ഷു. 

Tags:    
News Summary - Former expatriate philanthropist P.K. Zainullabdin passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.