ജിദ്ദയിലെ മുൻ ഫുട്ബാൾ താരം സുൽഫീക്കർ ഏലാടൻ നിര്യാതനായി

ജിദ്ദ: ജിദ്ദയിലെ മുൻ ഫുട്ബാൾ താരം നാട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം വണ്ടൂർ പഴയ ചന്തക്കുന്ന് സ്വദേശി സുൽഫീക്കർ (62) ആണ് മരിച്ചത്. മലപ്പുറം ജില്ല ഫുട്ബാൾ ടീമിന്റെ പ്രതിരോധ നിരയിൽ കളിച്ചിരുന്ന സുൽഫീക്കർ ജിദ്ദയിലെ സിഫ്‌ ലീഗ്‌ ടൂർണമെന്റുകളിലും ബൂട്ടണിഞ്ഞിരുന്നു. ആരംഭകാലം മുതൽ എ.സി.സി ടീമിന് വേണ്ടി കളിക്കാരനായും സംഘാടകനായും ടീം മാനേജറായും ദീർഘകാലം പ്രവർത്തിച്ചു. ജിദ്ദയിൽ സുഹൈർ ഫായസ്‌ എന്ന കമ്പനിയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ മൂന്ന് വർഷം മുമ്പ് നടത്തിയ ഹൃദയ ശസ്ത്രക്രിയക്ക് ശേഷം ഇദ്ദേഹം നാട്ടിൽ സ്ഥിരതാമസമാക്കിയിരുന്നു.

പിതാവ്: പരേതനായ ഏലാട്ടുപറമ്പിൽ അബു. ഭാര്യ: മുംതാസ്. മക്കൾ: റംസി, ശാമിൽ, നൈഷ. മരുമകൾ: നാശിദ. സഹോദരങ്ങൾ: സിദ്ദീഖ്, കമാൽ, ഉമ്മർ, ബാപ്പു, ഷംസുദ്ദീൻ, ഖമറുദ്ദീൻ, ഖദീജ, ജമീല, ഫൗസിയ, ആയിശു. മൃതദേഹം തിങ്കളാഴ്ച രാവിലെ വണ്ടൂർ പള്ളിക്കുന്ന് പള്ളി മഖ്ബറയിൽ ഖബറടക്കി. ഇദ്ദേഹത്തിന്റെ പേരിലുള്ള ജനാസ നമസ്കാരവും അനുശോചന യോഗവും വെള്ളിയാഴ്ച മഗ്‌രിബ് നമസ്കാരാനന്തരം ജിദ്ദ റുവൈസിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    
News Summary - Former Jeddah football player Sulfeekar Eladan has passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.