ജിദ്ദ: ത്വാഇഫിന് വടക്ക് വ്യാഴാഴ്ച രാവിലെ വാഹനങ്ങൾ കൂട്ടിയിടിച്ച് നാലു പേർ മരിച്ചു. രണ്ടു വനിത അധ്യാപകരും ഇരു വാഹനങ്ങളിലെയും ഡ്രൈവർമാരുമാണ് മരിച്ചത്. വനിത അധ്യാപകർ ത്വാഇഫിൽനിന്ന് 160 കിലോമീറ്റർ വടക്ക് ജോലിസ്ഥലത്തേക്കു പോകുകയായിരുന്നു. അതിനിടയിലാണ് ഇവർ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. എല്ലാവരും സംഭവസ്ഥലത്ത് മരിച്ചു. സംഭവം നടന്ന ഉടനെ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആവശ്യമായ നടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.