ഹാഇൽ: ബർസാൻ മലയാളി കൂട്ടായ്മയും അബീർ മെഡിക്കൽ ഗ്രൂപ്പും സംയുക്തമായി സൗജന്യമായി വിവിധയിനം ലാബ് ടെസ്റ്റുകളും ഫ്രീ ഡോക്ടർ കൺസൾട്ടൻസിയും സംഘടിപ്പിച്ചു. രാവിലെ ഒമ്പതിന് ആരംഭിച്ച ചെക്കപ്പ് വൈകീട്ട് അഞ്ച് വരെ നീണ്ടു. കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്, ക്രിയാറ്റിൻ, ബ്ലഡ് പ്രഷർ, ബ്ലെഡ് ഷുഗർ, ബി.എം.ഐ, ഇ.സി.ജി തുടങ്ങിയ എല്ലാ സേവനങ്ങളും തികച്ചും സൗജന്യമായിരുന്നു.
കൂടാതെ ആവശ്യമായ മറ്റു ടെസ്റ്റുകൾക്ക് 50 ശതമാനം വരെ ഇളവും അനുവദിച്ചു. ബർസാനിൽനിന്നും അബീർ ആശുപത്രിയിലേക്ക് ആളുകളെ എത്തിക്കാൻ വാഹന സൗകര്യം ഉണ്ടാരുന്നു. റിയാദ് കാര്യത്ത്, അഷ്റഫ് അഞ്ചരക്കണ്ടി, ഫൈസൽ കാവുംപടി, മൻസൂർ ചെറുവാഞ്ചേരി, സകരിയ കാവുംപടി, ഹനീഫ ശിവപുരം, ഫൈസൽ കൊല്ലം, അഷ്റഫ് ചെറുവാഞ്ചേരി, ലത്തീഫ് പേരാവൂർ, റഫ്നാസ്, മൊയ്നുദ്ദീൻഎന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.