പ്ല​സ്​ വ​ൺ, പ്ല​സ്​ ടു ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സൗ​ജ​ന്യ നീ​റ്റ്​ പ​രി​ശീ​ല​ന ക്ലാ​സ്​

റി​യാ​ദ്​: പ്ല​സ് വ​ൺ, പ്ല​സ് ടു ​നീ​റ്റ് യു.​ജി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ജ​ന്യ നീ​റ്റ് പ​രി​ശീ​ല​ന ക്ലാ​സി​​ന്​ തു​ട​ക്കം. സാ​ധാ​ര​ണ​ക്കാ​രാ​യ കു​ട്ടി​ക​ളെ എ​ളു​പ്പ​ത്തി​ലും വേ​ഗ​ത്തി​ലും ഡോ​ക്ട​ർ​മാ​രാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യി ‘ഇ​ൻ​സ്​​റ്റ​ൻ​റ്​ ഡോ​ക്ട​ര്‍ സീ​രീ​സ്’ എ​ന്ന പേ​രി​ലാ​ണ്​ ക്ലാ​സ്. നി​ര​വ​ധി സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലൂ​ടെ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും സു​പ​രി​ചി​ത​നാ​യ ഡോ. ​ഡാ​നി​ഷ് സ​ലീ​മും സം​ഘ​വും ചേ​ർ​ന്നാ​ണ് പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യി 135 മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള വെ​ബി​നാ​റി​ലൂ​ടെ പ​രി​ശീ​ല​ന ക്ലാ​സ്​ ന​ട​ത്തു​ന്ന​ത്.

കോ​ഴ്സി​ലൂ​ടെ നീ​റ്റ് യു.​ജി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കാ​നു​ള്ള പ​രി​ശീ​ല​ന​മാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു. ഡോ. ​ഡാ​നി​ഷി​​ന്റെ നേ​തൃ​ത്വ​ത്തി​ലെ ടീം ​ഫി​സി​ക്സ്, കെ​മി​സ്ട്രി, ബ​യോ​ള​ജി എ​ന്നി​വ​യി​ൽ ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തെ നീ​റ്റ് ചോ​ദ്യ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഈ ​കോ​ഴ്സ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ആ​റാം സ​ക്ലാ​സ് മു​ത​ൽ കു​ട്ടി​ക​ളു​ടെ പ​ഠ​നം എ​ളു​പ്പ​മാ​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ളാ​ണ് ടീം ​ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി ചെ​യ്യു​ന്ന​ത്. പ​രീ​ക്ഷ​ക​ളി​ൽ സ​ങ്കീ​ർ​ണ​മാ​യ പ്ര​ശ്ന​ങ്ങ​ൾ ഒ​രു മി​നി​റ്റി​നു​ള്ളി​ൽ എ​ങ്ങ​നെ പ​രി​ഹ​രി​ക്കാം, ല​ളി​ത​മാ​യ സാ​ങ്കേ​തി​ക​ത​ക​ൾ ഉ​പ​യോ​ഗി​ച്ച് പ്ര​ധാ​ന ആ​ശ​യ​ങ്ങ​ൾ എ​ങ്ങ​നെ ഓ​ർ​മി​ക്കാം, ശ്ര​ദ്ധേ​യ​മാ​യ ഫ​ല​ങ്ങ​ൾ എ​ങ്ങ​നെ നേ​ടാം എ​ന്ന​തും പ​രി​ശീ​ലി​പ്പി​ക്കു​ന്ന​താ​ണ് ഈ ​കോ​ഴ്സി​െൻറ പ്ര​ത്യേ​ക​ത. തെ​ളി​യി​ക്ക​പ്പെ​ട്ട ഈ ​സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ കു​ട്ടി​ക​ളു​ടെ സ്വ​പ്ന മെ​ഡി​ക്ക​ൽ സീ​റ്റു​ക​ൾ സു​ര​ക്ഷി​ത​മാ​ക്കാ​ൻ സ​ഹാ​യി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ +971543229664 (മി​ഡി​ലീ​സ്​​റ്റ്), +918714981744 (ഇ​ന്ത്യ) എ​ന്നീ വാ​ട്​​സ്ആ​പ് ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - Free NEET class for Plus One and Plus Two students​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.