ജിദ്ദ: മാസങ്ങൾക്ക് ശേഷം പൂർണ ശേഷിയിൽ ആളുകളെ സ്വീകരിച്ച ജുമുഅ നമസ്കാരത്തിന് ഇരുഹറമുകളും സാക്ഷിയായി. കഴിഞ്ഞ ശനിയാഴ്ച കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ മുൻകരുതൽ നടപടികൾ എടുത്തുകളയാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തെ തുടർന്ന് സാമൂഹിക അകലം പാലിക്കാതെയും ആരോഗ്യ നില പരിശോധിക്കാതെയും ഉംറ തീർഥാടകരടക്കം സ്വദേശികളും വിദേശികളുമടക്കം ആയിരക്കണക്കിനാളുകളാണ് ഹറമുകളിൽ ജുമുഅ നമസ്കാരം നിർവഹിച്ചത്.
രണ്ട് വർഷത്തിനു ശേഷമാണ് ഇത്രയും പേർ ജുമുഅ നമസ്കാരത്തിന് ഹറമുകളിലെത്തുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലും കോവിഡ് നിലനിൽക്കുന്നതിനാൽ തീർഥാടകർക്കും സന്ദർശകൾക്കും സുരക്ഷിതമായ അന്തരീക്ഷമൊരുക്കാൻ ഇരു ഹറം കാര്യാലയം വേണ്ട ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. കൂടുതൽ സ്ഥലങ്ങളിൽ നമസ്കാരത്തിനു സൗകര്യം ഒരുക്കിയിരുന്നു.
ഏറ്റവും പുതിയ ഉപകരണങ്ങളും സാങ്കേതികവിദ്യകളും ഉപയോഗിച്ച് ശുചീകരണ, അണുനശീകരണ ജോലികൾ തുടർന്നിരുന്നു. പരവതാനികൾ റോബോർട്ടുകളും ബയോകെയറുകളിലൂടെയും അണുമുക്തമാക്കി. വിവിധ ഭാഷകളിൽ തീർഥാടകർക്ക് വേണ്ട മാർഗ നിർദേശങ്ങൾ നൽകി. പോക്കുവരവുകൾ വ്യവസ്ഥാപിതമാക്കാനും തിക്കും തിരക്കുമൊഴിവാക്കാനും കൂടുതൽ സുരക്ഷ ഉദ്യേഗസ്ഥരും രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.