കോവിഡ് ബാധിച്ച് മരിച്ച തിരുവനന്തപുരം സ്വദേശിയുടെ മയ്യിത്ത് ദമ്മാമിൽ ഖബറടക്കി

ദമ്മാം: കോവിഡ് ബാധിച്ച് മരിച്ച തിരുവനന്തപുരം സ്വദേശിയുടെ മയ്യിത്ത് ദമ്മാമിൽ ഖബറടക്കി. വെള്ളൂർ, കൊയ്‌തുർക്കോണം ഡി.ഡി ഹൗസിൽ ദിൽഷാദി​െൻറ മൃതദേഹമാണ്​ ബുധനാഴ്ച്ച ദമ്മാം 91 മഖ്ബറയിൽ ഖബറടക്കിയത്‌.

ദമ്മാമിലെ ഒരു ബഖാലയിൽ ജോലി ചെയ്‌തുവരികയായിരുന്നു ദിൽഷാദ്​. ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് ചികിത്സ തേടിയപ്പോഴാണ് കോവിഡ് ബാധിതനാണെന്ന് മനസ്സിലാവുന്നത്. തുടർ ചികിത്സക്ക് ചൊവ്വാഴ്ച്ച ദമ്മാം സെൻറർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അന്നുതന്നെ മരിക്കുകയായിരുന്നു. 12 വർഷത്തോളമായി പ്രവാസിയാണ്.

ഭാര്യ: ഷംന. മക്കൾ: ഹന്ന, അൻഫ. മാതാവ്: സുലൈഖ ബീവി. സഹോദരൻ: ദിലീം.

Tags:    
News Summary - funeral of trivandrum native held at dammam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.