ജിദ്ദ: ഇന്ത്യൻ ഹജ്ജ് സംഘത്തിലെ ആദ്യ കൺമണിക്ക് ജനന സർട്ടിഫിക്കറ്റും സമ്മാനങ്ങളുമാ യി സൗദി അധികൃതരെത്തി. കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് സ്വദേശിനി ഷഹനാസാണ് മദീനയിൽ ആ ൺകുഞ്ഞിന് ജന്മം നൽകിയത്. വിവരമറിഞ്ഞ് കുഞ്ഞിെൻറ ജനന സർട്ടിഫിക്കറ്റുമായി അധി കൃതർ എത്തുകയായിരുന്നു.
പിതാവ് ദിൽഷാദിന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ അഹ്വാലുൽ മദനിയ ഒാഫിസ് സർട്ടിഫിക്കറ്റ് കൈമാറി. അണ്ടർ സെക്രട്ടറിയാണ് ഇൗ നടപടിക്ക് നിർദേശം നൽകിയത്. അഹ്മദ് അൽ മദീന എന്നാണ് കുട്ടിക്ക് പേരിട്ടിരിക്കുന്നത്. മദീനയിലെ താമസസ്ഥലത്തു പോയി പിതാവിന് ജനന സർട്ടിഫിക്കറ്റ് കൈമാറാൻ അണ്ടർ സെക്രട്ടറി നിർദേശം നൽകുകയായിരുന്നു എന്ന് വക്താവ് മുഹമ്മദ് അൽ ജാസിർ പറഞ്ഞു. മദീനയിൽ കുഞ്ഞു ജനിച്ചതിലുള്ള സന്തോഷം പിതാവ് ദിൽഷാദ് പങ്കുവെച്ചതായും ആശുപത്രിയിൽ ലഭിച്ച സേവനങ്ങളിൽ മതിപ്പ് പ്രകടിപ്പിച്ചതായും വക്താവ് പറഞ്ഞു.
മദീന ഏറെ ഇഷ്ടപ്പെടുന്നതിനാൽ കുഞ്ഞിന് അഹ്മദ് അൽമദീന എന്നാണ് പേരിട്ടിരിക്കുന്നതെന്നും വക്താവ് പറഞ്ഞു. ഭർത്താവിനൊപ്പം ഉത്തർപ്രദേശിൽനിന്ന് ഹജ്ജിനെത്തിയ ഹഷനാസ് കഴിഞ്ഞ ദിവസമാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. മദീനയിലെ ഹജ്ജ് സേവന സ്ഥാപനമായ ‘അദില്ലാഅ്’ന് കീഴിലെ വനിത ജീവനക്കാരും ആശുപത്രിയിലെത്തി കുഞ്ഞിനെ കാണുകയും ഉപഹാരം നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.