ദമ്മാം: മലപ്പുറം ജില്ലയിലെ ആലിപ്പറമ്പ് പഞ്ചായത്തില്‍നിന്നും വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരുടെയും കെ.എം.സി.സി കമ്മിറ്റികളുടെയും പൊതുവേദിയായി ഗ്ലോബല്‍ കെ.എം.സി.സി ആലിപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി നിലവില്‍ വന്നു.
സമദ് ആനമങ്ങാട് ദുബൈ (ചെയർ), എം. മുനീർ എടത്തറ ജിദ്ദ (പ്രസി), ഇഖ്ബാൽ ആനമങ്ങാട് അൽഖോബാർ (സീനിയർ വൈ. പ്രസി), ഷമീർ സി.പി. ഒടമല, അജ്മാൻ അബ്ദുൽ കാദർ ഒടമല ബ്രിട്ടൻ, നാസർ പാക്കത്ത് ജിദ്ദ (വൈ. പ്രസി), ഫാറൂഖ് ബിടാത്തി ഖത്തർ (ജന. സെക്ര), മുബാറക് മലയിൽ തൂത അജ്മാൻ (ഓർഗ. സെക്ര), ഹാരിസ് പള്ളിക്കുന്ന് റിയാദ്, ഷരീഫ് തൂത റിയാദ്, മുർഷിദ് തെക്കേപുറം ഒമാൻ, മുഹമ്മദാലി മുഴന്നമണ്ണ റിയാദ് (ജോ. സെക്ര), അബ്ദുറഹീം പൂക്കോടൻ അബൂദബി (ട്രഷ), ഷംസു പാറൽ ജിദ്ദ, മൊയ്തു തൂത ജിദ്ദ, മുസ്തഫ മലയിൽ മക്ക, നാസർ ചിരക്കാട്ടിൽ (രക്ഷാധികാരികൾ), വാപ്പൂട്ടി പുളിക്കാടൻ ജിദ്ദ, ഷംസു കണ്ടപാടി ദുബൈ, ഖാദര്‍ പുലിക്കട മക്ക, റഫീഖ് ഒ.കെ. മണലായ ഖമീസ് മുശൈത്ത്, യൂനുസ് തൊങ്ങത്ത് ദുബൈ (ഉപദേശക സമിതി അംഗങ്ങൾ) എന്നിവരടങ്ങിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. ഓണ്‍ലൈനായി ചേര്‍ന്ന പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ ഷംസു പാറല്‍ അധ്യക്ഷത വഹിച്ചു.
പെരിന്തല്‍മണ്ണ എം.എൽ.എ നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് സി.എച്ച്. ഹംസക്കുട്ടി ഹാജി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻറ് എ.കെ. നാസര്‍, ജനറൽ സെക്രട്ടറി അഡ്വ. എസ്. സലാം, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.കെ. ഹംസ എന്ന മുത്തു, ആലിപ്പറമ്പ് പഞ്ചായത്ത് പ്രസിഡൻറ് സി.ടി. നൗഷാദലി എന്നിവര്‍ സംസാരിച്ചു. മുസ്തഫ മലയില്‍ സ്വാഗതവും കെ.എം. മുനീര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.