ദമ്മാം: ദമ്മാമില്‍നിന്നും കണ്ണൂരിലേക്ക് ഗോഎയര്‍ വ്യാഴാഴ്ച മുതൽ സര്‍വിസ് ആരംഭിക്കും. ആദ്യമായാണ് ദമ്മാമില്‍നിന്ന് കണ്ണൂരിലേക്ക് ഒരുവിമാനക്കമ്പനി സര്‍വിസ് ആരംഭിക്കുന്നത്. കുറഞ്ഞ നിരക്കിലും പ്രത്യേക ഓഫറുകളോടും കൂടിയുമാണ് ഗോ എയര്‍ സര്‍വിസ് ആരംഭിക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ സൗദി കിഴക്കന്‍ പ്രവിശ്യയിലെ വടക്കന്‍ മലബാറുകാരുടെ സ്വപ്നമാണ് പൂവണിയുന്നത്.
ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഗോ എയര്‍ ദമ്മാമില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ട് സര്‍വിസ് ആരംഭിക്കുന്നത്. രാവിലെ 6.55ന് കണ്ണൂരില്‍നിന്ന് പുറപ്പെടുന്ന ആദ്യ വിമാനം 8.55ന് ദമ്മാമില്‍ എത്തും. തിരിച്ച് 9.55 ന് കണ്ണൂരിലേക്കും പറക്കുമെന്ന് ഗോ എയര്‍ ജനറല്‍ മാനേജര്‍ ജലീല്‍ ഖാലിദ് പറഞ്ഞു. 499 റിയാലിന് വണ്‍വേയും 999 റിയാലിന് ടൂവേ സര്‍വിസും കമ്പനി ഓഫര്‍ ചെയ്യുന്നുണ്ട്. ക്രിസ്മസ്, പുതുവത്സര ആഘോഷ സീസണിലും നിരക്കിളവ് ലഭ്യമാകും. സര്‍വിസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പ്രചരിച്ച വ്യാജ വാര്‍ത്തകളെ അധികൃതര്‍ നിഷേധിച്ചു. കാത്തിരിപ്പിനൊടുവില്‍ കിട്ടിയ അവസരം ഉപയോഗപ്പെടുത്താനുള്ള തിരക്കിലാണ് ദമ്മാമിലെ കണ്ണൂരുകാര്. പലരും ആദ്യ യാത്രയില്‍തന്നെ നാട്ടിലെത്താനുള്ള ഒരുക്കത്തിലാണിപ്പോള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.