ജിദ്ദ: രണ്ടു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന മുസ്രിസ് പ്രവാസി ഫോറം മുൻ വൈസ് പ്രസിഡന്റും ദീർഘകാലം നിർവാഹക സമിതി അംഗവുമായിരുന്ന സംഘടനയുടെ ആദ്യകാല അംഗം കൂടിയായ ഗോപകുമാർ മേനോന് ഹൃദ്യമായ യാത്രയയപ്പ് നൽകി. പ്രസിഡന്റ് അബ്ദുൽ സലാം എമ്മാട് ഉപഹാരം നൽകി ആദരിച്ചു. 10 വർഷം പൂർത്തിയാക്കിയ സംഘടനയിലെ അംഗങ്ങൾക്കായി പുതുതായി രൂപവത്കരിച്ച ക്ഷേമനിധിയിൽ നിന്നുള്ള ധനസഹായം മുഖ്യരക്ഷാധികാരി മുഹമ്മദ് സഗീർ മാടവനയും സംഘടനയിലെ സുഹൃത്തുക്കളുടെ സ്നേഹോപഹാരം രക്ഷാധികാരി ഹനീഫ് ചളിങ്ങാടും കൈമാറി. വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിഹാബ്, മുൻ സെക്രട്ടറി യൂനുസ് കാട്ടൂർ, സീനിയർ അംഗങ്ങളായ അബ്ദുൽ ഖാദർ കായംകുളം, അബ്ദുൽ ജമാൽ വടമ തുടങ്ങിയവർ സംസാരിച്ചു.
മുഹമ്മദ് സാലി, സഹീർ വലപ്പാട്, ഷറഫുദ്ദീൻ, റഷീദ് പതിയാശ്ശേരി, കമാൽ മതിലകം എന്നിവർ ആശംസ നേർന്നു. പ്രസിഡന്റ് അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. സെക്രട്ടറി സഫറുള്ള സ്വാഗതവും ട്രഷറർ മുഹമ്മദ് സാബിർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.