ഗവർണറുടെ നടപടി ജനാധിപത്യ വിരുദ്ധം -റിയാദ് ഇന്ത്യൻ മീഡിയ ഫോറം

റിയാദ് : മാധ്യമ പ്രവര്‍ത്തകരെ ഇറക്കിവിട്ട കേരള ഗവര്‍ണറുടെ നടപടി ഭരണഘടനാ പദവിയുടെ അന്തസ്സിനെയാണ് അപമാനിച്ചതെന്ന് റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം. ക്ഷണിച്ചുവരുത്തുകയും സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തതിന് ശേഷം മീഡിയാ വണ്‍, കൈരളി എന്നീ മാധ്യമ സ്ഥാപനങ്ങളുടെ പ്രതിനിധികളെ പുറത്താക്കിയത് പ്രതിഷേധാര്‍ഹമാണ്. മാത്രമല്ല, ജനാധിപത്യത്തെ അവഹേളിക്കുന്ന പ്രവര്‍ത്തിയാണ് ഗവര്‍ണറുടെ ഭാഗത്തു നിന്നുണ്ടായതെന്നും മീഡിയാ ഫോറം പ്രസ്താവനയില്‍ പറഞ്ഞു.

ഗവര്‍ണറുടെ അസഹിഷ്ണുത അവജ്ഞയോടെ കേരളം തളളിക്കളയും. സമൂഹത്തില്‍ സ്വയം പരിഹാസ്യനാവുകയാണ് ഗവര്‍ണര്‍. അറിയാനും അഭിപ്രായം പറയാനുമുള്ള മൗലികാവകാശം ഭരണ ഘടന ഇന്ത്യന്‍ പൗരന് ഉറപ്പുനല്‍കുന്നുണ്ട്. ഗവര്‍ണര്‍ ഇത് മറക്കരുതെന്നും റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം പ്രസ്താവനയില്‍ വ്യക്തമാക്കി.

Tags:    
News Summary - Governor's action undemocratic -Riyadh Indian Media Forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.