റിയാദ്: മാധ്യമ പ്രവര്‍ത്തകരെ ഇറക്കിവിട്ട കേരള ഗവര്‍ണറുടെ നടപടി ഭരണഘടന പദവിയുടെ അന്തസ്സിനെയാണ് അപമാനിച്ചതെന്ന് റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രസ്താവിച്ചു.ക്ഷണിച്ചുവരുത്തുകയും സുരക്ഷ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തതിന് ശേഷം മീഡിയവണ്‍, കൈരളി എന്നീ മാധ്യമ സ്ഥാപനങ്ങളുടെ പ്രതിനിധികളെ പുറത്താക്കിയത് പ്രതിഷേധാര്‍ഹമാണ്.മാത്രമല്ല, ജനാധിപത്യത്തെ അവഹേളിക്കുന്ന പ്രവൃത്തിയാണ് ഗവര്‍ണറുടെ ഭാഗത്തുനിന്നുണ്ടായതെന്നും മീഡിയ ഫോറം പ്രസ്താവനയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.