റിയാദ്: കുവൈത്തിൽ നടക്കുന്ന ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) ഗെയിംസിൽ സൗദിക്ക് രണ്ട് സ്വർണവും ഒരു വെള്ളിയും ഉൾപ്പെടെ എട്ട് പുതിയ മെഡലുകൾ കൂടി. 10 മീറ്റർ എയർ പിസ്റ്റൾ മത്സരത്തിൽ ശൈഖ് സബാഹ് അൽഅഹമ്മദ്, ഒളിമ്പിക് ഷൂട്ടിങ് കോംപ്ലക്‌സിൽ അറ്റല്ല അൽഅൻസി, ട്രിപ്ൾ ജംപിൽ 16 മീറ്റർ ദൂരം താണ്ടി ഹസൻ ദോഷി എന്നിവരാണ് സ്വർണം കരസ്ഥമാക്കിയത്.
50 മീറ്റർ റൈഫിൾ വിഭാഗത്തിൽ അബ്ദുൽ അസീസ് അൽഅൻസി, 400 മീ. ഹർഡിൽസിൽ സ്പ്രിന്‍റർ മുഹമ്മദ് അൽമാവി എന്നിവരാണ് വെള്ളി നേടിയത്. 400 മീ. ഹർഡിൽസിൽ മുആദ് അൽസാദ് 53.34 സെക്കൻഡിൽ വെങ്കലം നേടി. ഡിസ്‌കസിൽ 51.97 മീറ്റർ എറിഞ്ഞ ഒസാമ അൽഅഖിലി വെങ്കലം നേടി.
ഫൈനലിൽ 53.52 സെക്കൻഡിൽ ഫിനിഷ് ചെയ്ത സൗദി വനിതകളുടെ 4x100 റിലേ ടീമിന് മെഡൽ നഷ്ടമായി. പുരുഷന്മാരുടെ നീന്തൽ മത്സരങ്ങളിൽ 1500 മീ. ഫ്രീസ്‌റ്റൈലിൽ അഹമ്മദ് അൽഹാഷിം വെങ്കലം നേടിയപ്പോൾ സൗദി ടീം 4x100 മീ. മെഡ്‌ലെ റിലേ മത്സരത്തിൽ അഹമ്മദ് അൽഹാഷിം, മുഹമ്മദ് അൽമുഹർ, യൂസഫ് ബുവാറിഷ്, അലി അൽ എന്നിവർ വെങ്കലം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.