റിയാദ്: സൗഹൃദം ആഘോഷമാക്കാൻ ഗൾഫ് മാധ്യമം ഒരുക്കുന്നു ഹബീബി ഹബീബി'. പ്രവാസത്തിലെ പ്രയാസങ്ങൾക്കിടയിൽ കൈത്താങ്ങായി മാറിയ സൗഹൃദത്തെ ഒാർക്കാനും ആഘോഷിക്കാനുമുള്ള വേദി. അത്തരത്തിൽ ഒരു സുഹൃത്ത് നിങ്ങൾക്കില്ലേ..? ഒറ്റപ്പെടലിനിടയിൽ കൂട്ടായി മാറിയ ഒരാൾ... സ്വന്തം കാര്യം പോലും മറന്ന് നിങ്ങളെ സഹായിച്ച ഒരാൾ... അവർ എപ്പോഴും കൂടെയുള്ളവരാകാം അല്ലെങ്കിൽ ഒരു തവണ മാത്രം നിങ്ങളുടെ ജീവിതത്തെ സ്പർശിച്ചവരാകാം... ഏതു ദേശക്കാരുമാകാം, ഏതു പ്രായക്കാരുമാകാം... വഴിത്തിരിവ് സമ്മാനിച്ച ആ സുഹൃത്തിനെ ഓർക്കാൻ, അതിരില്ലാത്ത ആ സൗഹൃദം ആഘോഷിക്കാനായി ഒരു വേദി.
അമൂല്യമായ ആ ഓർമകൾ ഒരു കുറിപ്പായോ അല്ലെങ്കിൽ ഒരു വീഡിയോ ആയോ ഞങ്ങളുമായി പങ്കുവയ്ക്കാം. മികച്ച സൃഷ്ടികളെ ആകർഷകമായ സമ്മാനങ്ങൾ കാത്തിരിക്കുന്നു. കൂടാതെ നിങ്ങൾക്ക് ഏറെ ഇഷ്ടപ്പെട്ട സൗഹൃദഗാനങ്ങൾ ഞങ്ങളെ അറിയിക്കൂ. പ്രശസ്ത ഗായിക സിതാര കൃഷ്ണകുമാറും സംഘവും നിങ്ങളുടെ ആ പ്രിയപ്പെട്ട സുഹൃത്തിന് ഡെഡിക്കേറ്റ് ചെയ്ത് ഗാനങ്ങൾ ആലപിക്കും. ഗൾഫ് മാധ്യമം ഫേസ്ബുക് പേജ് വഴി ലൈവായി തന്നെ പരിപാടി ആസ്വദിക്കാം! സൗഹൃദവും സംഗീതവും സമന്വയിക്കുന്ന ആദ്യത്തെ ഓൺലൈൻ ദൃശ്യാനുഭവം... സൗദി പ്രവാസ ലോകം ഇതുവരെ കാണാത്ത ഒാൺലൈൻ സംഗീത അനുഭവം.
സൗദി പ്രവാസികൾ തങ്ങളുടെ സുഹൃത്തുമായുള്ള വൈകാരികമായ, ഒരിക്കലും മറക്കാനാവാത്ത, അനുഭവങ്ങൾ പങ്കുവെക്കൂ. ജീവിതത്തെ സ്വാധീനിച്ച, വഴിത്തിരിവ് സൃഷ്ടിച്ച ആ സുഹൃത്തിനെ, അല്ലെങ്കിൽ ആ സൗഹൃദാനുഭവത്തെ കുറിച്ച് എഴുതിയ കുറിപ്പോ, മൊബൈലിൽ ഷൂട്ട് ചെയ്ത വീഡിയയോ 'ഗൾഫ് മാധ്യമ'ത്തിന് അയക്കുക. 100 വാക്കിൽ കവിയാത്തതായിരിക്കണം കുറിപ്പ്. തെരഞ്ഞെടുക്കപ്പെടുന്ന കുറിപ്പുകൾ നിങ്ങളുടെയും സുഹൃത്തിെൻറയും ചിത്രം സഹിതം ഗൾഫ് മാധ്യമം പത്രത്തിലും ഫേസ്ബുക്ക് പേജിലും പ്രസിദ്ധീകരിക്കും. വീഡിയോ ഗൾഫ് മാധ്യമം ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യും. ഏറ്റവും മികച്ച കുറിപ്പിനും വീഡിയോക്കും വെവ്വേറെ സമ്മാനം നൽകും.
കുറിപ്പും നിങ്ങളുടെയും സുഹൃത്തിെൻറയും ഫോേട്ടായും അയക്കേണ്ട വിലാസം: saudiinbox@gulfmadhyamam.net
വിഡിയോ അയക്കേണ്ട വാട്സ് ആപ്പ് നമ്പർ: 00966 582369029
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.