റിയാദ്: സൗദി അറേബ്യയുടെ ദേശീയദിനത്തില്‍ ഗള്‍ഫ് മലയാളി ഫെഡറേഷന് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ശുമൈസി കിങ് സഉൗദ് മെഡിക്കല്‍ സിറ്റിയുമായി സഹകരിച്ച് മുറബ്ബയിലെ റിയാദ് അവന്യൂ മാളിൽ (ലുലു ഹൈപ്പര്‍) രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
രാവിലെ എട്ട് മുതല്‍ മൂന്ന് വരെ നടന്ന രക്തദാന ക്യാമ്പില്‍ 200ല്‍പരം ആളുകള്‍ രക്തം നല്കി. സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് മേധാവി മുഹമ്മദ് അല്‍മുതൈരി ഉദ്ഘാടനംചെയ്തു. ഫെഡറേഷൻ പ്രസിഡൻറ് അബ്ദുല്‍ അസീസ് പവിത്രം അധ്യക്ഷത വഹിച്ചു. കോഓഡിനേറ്റര്‍ റാഫി പാങ്ങോട്, മീഡിയ കോഓഡിനേറ്റര്‍ ജയന് കൊടുങ്ങല്ലൂര്‍, ബ്ലഡ് ബാങ്ക് സൂപ്പര്‍വൈസര്‍ ഖാലിദ് അല്ഷുദൈക്കി, കോഓഡിനേറ്റര്‍ ഹിഷാം അല്‍ ഒഷിവാന്‍, രാജു പാലക്കാട്, മാത്യു, അയൂബ് കരൂപടന്ന, കുഞ്ചു സി. നായര്‍, ലത്തീഫ് ഓമശ്ശേരി, ലാലു വര്‍ക്കി തുടങ്ങിയവര്‍ സംസാരിച്ചു. സംഘടനയുടെ ഉപഹാരം ബ്ലഡ് ബാങ്ക് മേധാവി മുഹമ്മദ് അല്‍മുതൈരിയും റിയാദ് അവന്യൂ മാളിനുള്ള ഉപഹാരം മാള്‍ മാനേജര്‍ ലാലു വര്‍ക്കിയും ഏറ്റുവാങ്ങി.
സെന്‍ട്രല്‍ റിയാദ് ബ്ലഡ് ബാങ്കിെൻറ ഉപഹാരം ഫെഡറേഷൻ ഭാരവാഹികള്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. സത്താര്‍ വാദിദവാസിര്‍, ഷിബിന്‍ വക്കം, ഷമീര്‍ കണിയാപുരം, വിപിന്‍, വിഷ്ണു, വൈഷ്ണ ബാബു, എയ്ഞ്ചല്‍ സാലി, സാമി അല്‍മുതൈരി, ഈദ് അല്‍അനസി, മാജിദ് അല്‍മുതൈരി എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.