റിയാദ്: 'ഗൾഫ് മാധ്യമം'ഇന്ത്യൻ സ്വാതന്ത്ര്യത്തിെൻറയും ഇന്ത്യ-സൗദി സൗഹൃദത്തിെൻറയും 75ാം വാർഷികാഘോഷ ഭാഗമായി സൗദി അറേബ്യയിലെ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന മെഗാ വെർച്വൽ 'ഇന്ത്യ @ 75 ഫ്രീഡം ക്വിസ്'സെമി ഫൈനൽ മത്സരം പൂർത്തിയായി. സെപ്റ്റംബർ 24ന് നടന്ന ആദ്യഘട്ട മത്സരത്തിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ഓരോ വിഭാഗത്തിൽനിന്നും 150 കുട്ടികൾ വീതമാണ് വെള്ളിയാഴ്ച ഉച്ചക്കുശേഷം നടന്ന സെമി ഫൈനലിൽ മത്സരിച്ചത്.
ഒരേസമയം രണ്ട് പ്ലാറ്റുഫോമുകളിലൂടെ ക്വിസ് മാസ്റ്ററുടെ മേൽനോട്ടത്തിൽ ലൈവായാണ് മത്സരം നടന്നത്. ഓരോ വിഭാഗത്തിലുംനിന്ന് ആറുപേർ വീതം ൈഫനൽ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ വിവിധ പ്രവിശ്യകളിൽ നിന്നുള്ളവരാണ് സെമി വിജയികൾ. എട്ടിന് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ ഈ കുട്ടികൾ മത്സരിക്കും. റിയാദിൽ ഓഫ് ലൈനായാണ് മത്സരം.
ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളെ കോവിഡ് മാനദണ്ഡപ്രകാരം സംഘടിപ്പിക്കുന്ന വേദിയിലിരുത്തി മത്സരം നടത്തും. പ്രശസ്ത ഇന്ത്യൻ ടെലിവിഷൻ അവതാരകനും ക്വിസ് മാസ്റ്റർ എന്നനിലയിൽ ഏഴുതവണ ലിംക ബുക്ക് ഒാഫ് റെക്കോഡ് നേട്ടം സ്വന്തമാക്കുകയും ചെയ്ത ഗിരി 'പിക്ക് െബ്രയിൻ'ബാല സുബ്രഹ്മണ്യനാണ് ഗ്രാൻഡ് ഫിനാലെയിൽ മത്സരം നയിക്കുന്നത്. ഗ്രാൻഡ് ഫിനാലെ വിജയികളെ കാത്തിരിക്കുന്നത് ആകർഷക സമ്മാനങ്ങളാണ്. ഒന്നാംസ്ഥാനക്കാർക്ക് 4,000 സൗദി റിയാൽ മൂല്യമുള്ള സമ്മാനമാണ് ലഭിക്കുക. 2,500 റിയാൽ വിലമതിക്കുന്ന സമ്മാനം രണ്ടാം സ്ഥാനക്കാർക്കും 2,000 റിയാൽ വിലയുള്ള സമ്മാനം മൂന്നാം സ്ഥാനക്കാർക്കും ലഭിക്കും. സൗദി ചരിത്രത്തിലെതന്നെ ആദ്യത്തെ ഏറ്റവും വലിയ വെർച്വൽ ക്വിസ് മത്സരം ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൻ കീഴിലാണ് നടക്കുന്നത്. ലുലു ഗ്രൂപ്പാണ് മുഖ്യപ്രായോജകർ. ഇന്ത്യയുടെ സാമൂഹികവും സാംസ്കാരികവും ചരിത്രപരവുമായ പൈതൃകങ്ങളെ കുറിച്ച് പുതുതലമുറക്കിടയിൽ അവബോധം സൃഷ്ടിക്കാനും അവരുടെ മനസ്സുകളിൽ ദേശസ്നേഹം വളർത്താനും ലക്ഷ്യമിട്ടുള്ളതാണ് പരിപാടി. ഇന്ത്യയുടെ മഹോന്നത സംസ്കാരത്തെയും ചരിത്രത്തെയും നേട്ടങ്ങളെയും കുറിച്ച് പഠിക്കാൻ ഇൗ മത്സരം കുട്ടികളെ പ്രേരിപ്പിക്കും. മത്സരം പൂർണമായും ഇംഗ്ലീഷിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.