ഹാഇൽ: ഒ.ഐ.സി.സി ഹാഇൽ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാൻഡ് ഫാമിലി മീറ്റും മെംബർഷിപ് വിതരണോദ്ഘാടനവും സംഘടിപ്പിച്ചു. ജീവകാരുണ്യ, ആരോഗ്യ, ബിസിനസ് രംഗത്തെ പ്രമുഖരെ ചടങ്ങിൽ ആദരിച്ചു.
ഹാഇൽ ഉഖ്തയിലെ ഹയാത്ത് റിസോർട്ടിൽ നടന്ന പരിപാടി കുടുംബങ്ങളടക്കം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. മൈലാഞ്ചിയിടൽ മത്സരവും കുട്ടികളുടെ വിവിധ കലാമത്സരങ്ങളും നടന്നു. സാംസ്കാരിക സമ്മേളനത്തിൽ സെൻട്രൽ പ്രസിഡൻറ് ഖൈദർ അലി ഖാസിം അധ്യക്ഷത വഹിച്ചു. പ്രവാസി ഭാരതീയ പുരസ്കാര ജേതാവും സൗദിയിലെ പ്രമുഖ സാമൂഹിക പ്രവർത്തകനുമായ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മെംബർഷിപ് പ്രവർത്തനങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് ആദ്യ വിതരണ ഉദ്ഘാടനം സൗദി നാഷനൽ കമ്മിറ്റി സെക്രട്ടറി സിദ്ദീഖ് കല്ലുപറമ്പൻ, ചാൻസ അബ്ദുറഹ്മാന് നൽകി നിർവഹിച്ചു.
സാമൂഹിക-സാംസ്കാരിക-ആതുര മേഖലയിൽ പ്രവർത്തിക്കുന്ന ശിഹാബ് കൊട്ടുകാട്, ചാൻസ അബ്ദുറഹ്മാൻ, നിസാം അലി പാറക്കാട്ട്, ഡോ. ദിവാൻ, അലി മുഹമ്മദ് സെവൻ ഇലവൻ, രാഖി അസ്റാർ, ആദം അലി, ബിൻസി സാമുവൽ, സക്കീർ പത്ര, അഫ്സൽ കായംകുളം, ഷെരിഫ് അഞ്ചൽ, നൗഫൽ ലുലു, മനോജ് സിറ്റി ഫ്ലവർ, ജംഷിർ മുഹമ്മദാലി തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. സാംസ്കാരിക സമ്മേളനത്തിൽ സിദ്ദീഖ് കല്ലുപറമ്പൻ മുഖ്യപ്രഭാഷണം നടത്തി. ബാപ്പു എസ്റ്റേറ്റുമുക്ക്, ഹർഷദ് നവോദയ, ബിൻസി സാമുവൽ തുടങ്ങിയവർ സംസാരിച്ചു. സാബു തിരുവനന്തപുരം സ്വാഗതവും സദഖത്ത് വള്ളികുന്നം നന്ദിയും പറഞ്ഞു. തുടർന്ന് നൂഹ് ബിമാപ്പള്ളി, ആശ എന്നിവർ നയിച്ച സംഗീതനിശയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.