ഹാഇൽ: ഈ വർഷത്തെ ഹാഇൽ ടൊയോട്ട ഇൻറർനാഷനൽ റാലി കാർ വിഭാഗം ആദ്യ മത്സരം പൂർത്തിയായപ്പോൾ സൗദി ഡ്രൈവർ യസീദ് അൽ റാജിഹിക്ക് ലീഡ്. റാലിയുടെ ആദ്യ ഘട്ടം കഴിഞ്ഞ വെള്ളിയാഴ്ച 480 കി.മീറ്റർ ഹാഇൽ മേഖലയുടെ വടക്ക് ഖനാഅ് പ്രദേശത്താണ് നടന്നത്. രണ്ട് മണിക്കൂർ 45 മിനിറ്റ് 58 സെക്കൻഡിൽ യസീദ് അൽറാജിഹി ആദ്യഘട്ടം പൂർത്തിയാക്കി.
ഏറ്റവും അടുത്ത എതിരാളിയായ റോകാസ് പാറ്റ്സോവ്സ്കയെ നാല് മിനിറ്റും 10 സെക്കൻഡും വ്യത്യാസത്തിലാണ് പരാജയപ്പെടുത്തിയത്. അങ്ങനെ റാലിയുടെ മൊത്തത്തിലുള്ള സ്റ്റാൻഡിങ്ങിൽ യസീദ് അൽറാജിഹി ഒന്നാമതെത്തി. ജോവോ ഫെരേര ആറ് മിനിറ്റും ഏഴ് സെക്കൻഡും പിന്നിലായി മൂന്നാം സ്ഥാനത്തെത്തി.
ചലഞ്ചർ വിഭാഗത്തിൽ സൗദി ഡ്രൈവർ സാലിഹ് അൽ സെയ്ഫിന് ആദ്യ ഘട്ടം ലീഡ് നേടാൻ കഴിഞ്ഞു. യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ പോർചുഗീസ് താരം ജോവോ ഡയസ്, അർജൻറീനിയൻ താരം ഡീഗോ മാർട്ടിനെസ് എന്നിവരെത്തി.
മൂന്നു മണിക്കൂർ ഒരു മിനിറ്റ് നാല് സെക്കൻഡ് സമയമാണ് അൽസെയ്ഫി എടുത്തത്. 450 സി.സിക്ക് മുകളിലുള്ള മോട്ടോർ സൈക്കിളുകളുടെ വിഭാഗത്തിൽ സൈക്ലിസ്റ്റ് ഫിലിപ് ഹോർലിമാൻ ആദ്യ ഘട്ടത്തിൽ വിജയിച്ചു. 450 സി.സിക്ക് താഴെയുള്ള മോട്ടോർ സൈക്കിളുകളുടെ വിഭാഗത്തിൽ യു.എ.ഇയിലെ സൈക്ലിസ്റ്റ് മുഹമ്മദ് അൽ ബലൂഷി ഒന്നാം ഘട്ടത്തിൽ ഒന്നാമതെത്തി.
പിന്നാലെ കുവൈത്തിയായ അബ്ദുല്ല അൽ ഷാത്തി രണ്ടാം സ്ഥാനവും യു.എ.ഇ സൈക്ലിസ്റ്റ് ഹംദാൻ അൽ അലി മൂന്നാം സ്ഥാനവും നേടി. ക്വാഡ് ബൈക്ക് വിഭാഗത്തിൽ സൗദി സൈക്ലിസ്റ്റ് ഹൈതം അൽ തുവൈജ്രി ഒന്നാമതെത്തി തെൻറ ലീഡ് ശക്തമാക്കി. സൗദികളായ ഹാനി അൽനുംസി, അബ്ദുൽ അസീസ് അൽഷൈബാൻ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.