മക്ക: ഹാജമാരുടെ യാത്ര സുഖകരമാക്കാൻ ഇത്തവണ നിരത്തിലിറക്കിയത് മികച്ച ബസുകൾ. പുണ്യനഗരങ്ങളിലേക്കും മക്കയിൽ അസീസിയയില്‍ നിന്ന് ഹമിലേക്കും ഉള്ള യാത്രകൾക്കായി ആധുനിക സൗകര്യങ്ങളോട് കൂടിയ ബസുകൾ സജ്ജീകരിച്ചത്. ഇന്ത്യന്‍ ഹജ്ജ് മിഷനും ഹജ്ജ് ഏജന്‍സി (മുതവിഫ്) കളുമാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. ആറും ഏഴും മണിക്കൂർ യാത്ര ചെയ്യേണ്ടുന്ന മക്ക-മദീന റൂട്ടിലാണ് ഹാജി മാര്‍ക്ക് ഈ ബസുകളുടെ സേവനം ഏറെ ആശ്വാസമാകുന്നത്.
മുന്‍ വര്‍ഷങ്ങളില്‍ ബസുകളുടെ പഴക്കവും നിലവാര കുറവും ഹാജിമാരെ ബുദ്ധിമുട്ടിച്ചിരുന്നു. ബസുകൾ വഴിയില്‍ കേടായി കിടക്കുന്നതും എ.സി തകരാറിലാവുന്നതും പതിവായിരുന്നു. ഇത്തരം തലവേദനകളാണ് ഇൗ വർഷം ഒഴിവായത്. റാബിത്ത, ഖാഇദ കമ്പനികളുടെ കിങ് ലോങ്ങ് ബസ്സുകള്‍ ആണ് പ്രധാനമായും ഉപയോഗിക്കുന്നത്. എല്ലാബസുകളും 2016-17 മോഡലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.