ഹജ്ജ്​: ബലി കൂപ്പണ്​ 450 റിയാൽ

ജിദ്ദ: ഹജ്ജ്​ തീർഥാടകർക്ക്​ ബലി കൂപ്പൺ നിരക്ക്​ 450 റിയാലായി നിശ്​ചയിച്ചു. മൊബൈലി, അൽറജ്​ഹി ബാങ്ക്​, സൗദി പോസ്​റ്റ്​ എന്നീ സ്​ഥാപനങ്ങൾ വഴിയും ഹജ്ജ്​ മന്ത്രാലയത്തി​ന്‍റെ വെബ്​സൈറ്റ്​ വഴിയും കൂപൺ ലഭിക്കുമെന്ന്​ പദ്ധതി നടപ്പിലാക്കുന്ന ഇസ്​ലാമിക്​ ഡെവലപ്​മ​െൻറ്​ ബാങ്ക്​ ചെയർമാൻ ഡോ. ബന്ദർ ഹജ്ജാർ അറിയിച്ചു.  

ഹജ്ജി​ന്‍റെ പ്രധാന കർമമായ ബലിയറുക്കൽ നിർവഹിക്കാൻ ഹാജിമാർക്ക്​ ഏറെ സൗകര്യം നൽകുന്നതാണ്​ പദ്ധതി. ലോകത്തിന്‍റെ ഏത്​ ഭാഗത്തു നിന്നും വിശ്വാസികൾക്ക്​ ഒാൺലൈൻ വഴി കൂപ്പണുകൾ വാങ്ങി ബലികർമം നിർവഹിക്കാൻ സാധിക്കും. 
 

Tags:    
News Summary - Hajj: Coupen for Quran -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.