ഹജ്ജ് ഉദ്ദേശിക്കുന്നവർ നിർബന്ധിത പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം

ജി​ദ്ദ: ഈ ​വ​ർ​ഷം ഹ​ജ്ജ് നി​ർ​വ​ഹി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രോ​ട് നി​ർ​ബ​ന്ധി​ത പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ൾ എ​ടു​ക്ക​ണ​മെ​ന്ന് സൗ​ദി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ആ​ഹ്വാ​നം ചെ​യ്തു.ആ​രോ​ഗ്യ​ക​ര​വും സു​ര​ക്ഷി​ത​വു​മാ​യ തീ​ർ​ഥാ​ട​നം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ൾ അ​നി​വാ​ര്യ​മാ​ണ്. ‘മൈ ​ഹെ​ൽ​ത്ത്’ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ വാ​ക്സി​നു​ക​ൾ എ​ടു​ക്കു​ന്ന​തി​നാ​യി മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യ​ണം.

‘മൈ ​ഹെ​ൽ​ത്ത്’ ആ​പ്ലി​ക്കേ​ഷ​ൻ തു​റ​ന്ന് ‘അ​പ്പോ​യി​ൻ​മെ​ന്റു​ക​ൾ’ തെ​ര​ഞ്ഞെ​ടു​ത്ത് ‘പു​തി​യ അ​പ്പോ​യി​ൻ​മെ​ന്റ് റി​സ​ർ​വ് ചെ​യ്യു​ക’ എ​ന്ന ഓ​പ്‌​ഷ​നി​ൽ ക്ലി​ക്ക് ചെ​യ്യു​ക.ശേ​ഷം ‘അ​പ്പോ​യി​ൻ​മെ​ന്റ് റി​സ​ർ​വി​ങ്‌’ തെ​ര​ഞ്ഞെ​ടു​ത്ത് ‘ഹ​ജ്ജ് വാ​ക്‌​സി​നു​ക​ൾ’ എ​ന്ന​തി​ൽ ക്ലി​ക്ക് ചെ​യ്‌​ത് അ​പ്പോ​യി​ൻ​മെ​ന്റ് ബു​ക്ക് ചെ​യ്യാ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചു.

Tags:    
News Summary - Hajj: must take compulsory vaccination- Saudi Ministry of Health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.