റിയാദ്: വിവിധ ഗ്രൂപ്പുകളിലായി റിയാദിൽ നിന്നും ഈ വർഷത്തെ ഹജ്ജിന് പോകുന്നവർക്ക് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് സെൻട്രലിെൻറ കീഴിൽ യാത്രയയപ്പ് നൽകി.
പ്രസിഡൻറ് ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫി കഴിഞ്ഞ ഒരു മാസത്തിലേറെയായി നടത്തുന്ന ഹജ്ജ് ക്ലാസിെൻറ സമാപനം കുറിച്ചുകൊണ്ടായിരുന്നു യാത്രയയപ്പ് സംഘടിപ്പിച്ചത്. ഐ.സി.എഫ് സൗദി നാഷനൽ കമ്മിറ്റി വിദ്യാഭ്യസ സമിതി പ്രസിഡൻറ് ഉമർ പന്നിയൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹാജിമാർക്ക് സെൻട്രൽ അഡ്മിൻ പ്രസിഡന്റ് ഹസൈനാർ ഹാറൂനി ഉപഹാരം കൈമാറി. കാന്തപുരം അബൂബക്കർ മുസ്ലിയാർ എഴുതി എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച ‘അൽ ഹജ്ജ്’ എന്ന ഹജ്ജ് പഠന പുസ്തകവും എല്ലാവർക്കും വിതരണം ചെയ്തു. പ്രൊവിൻസ് പ്രസിഡൻറ് അബ്ദുൽ നാസർ അഹ്സനി ആശംസ പ്രഭാഷണം നടത്തി. ഹാജിമാരുടെ പ്രതിനിധികളായി ലുലു ലോജിസ്റ്റിക് വിഭാഗം തലവൻ ജമാൽ കൊടുങ്ങല്ലൂർ, ശഹറുദ്ദീൻ കൊല്ലം എന്നിവർ സംസാരിച്ചു.
റിയാദ് സെൻട്രൽ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് താനാളൂർ സ്വാഗതവും സംഘടനകാര്യ സെക്രട്ടറി അബ്ദുൽ അസീസ് പാലൂർ നന്ദിയും പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.