ജിദ്ദ: ഹജ്ജിനായി തീർഥാടകർ മക്കയിലെത്തി. ആദ്യം സംഘം ഇന്ന് ശനിയാഴ്ച രാവിലെ മസ്ജിദുൽ ഹറാമിലെത്തി കർശനമായ ആരോഗ്യ മുൻകരുതലുകൾക്കിടയിൽ തവാഫുൽ ഖൂദും നിർവഹിച്ചു മിനയിലേക്ക് തിരിച്ചു. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഹജ്ജ് തീർഥാടകരുടെ വരവ് തുടരുകയാണ്.
പൗരന്മാരും രാജ്യത്തെ താമസക്കാരുമായ 60,000 പേരാണ് ഇൗ വർഷം ഹജ്ജ് നിർവഹിക്കുന്നത്. മക്കക്കടുത്ത നവാരിയ, സാഇദി, ശറാഅ, അൽഹദാ എന്നിവിടങ്ങളിലെ പാർക്കിങ് സ്ഥലങ്ങളിലാണ് സ്വീകരണ കേന്ദ്രങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇവിടെങ്ങളിലെത്തുന്ന തീർഥാടകരെ പരിശോധന നടപടികൾ പുർത്തിയാക്കിയ ശേഷമാണ് ത്വവാഫുൽ ഖുദൂമിനായി ഹറമിലേക്ക് കൊണ്ടു പോകുന്നത്. അതിനു ശേഷമാണ് മിനയിലെത്തിക്കുന്നത്.
സ്വീകരണ കേന്ദ്രത്തിൽ നിന്ന് ഒരോ മൂന്ന് മണിക്കൂറിലും 6,000 തീർഥാടകർ എന്ന കണക്കിൽ മക്കയിലെത്തിച്ച് മൊത്തം തീർഥാടകരെ ഞായറാഴ്ച വൈകുന്നേരം ആറ് മണിക്ക് മുമ്പായി മിനയിലെത്തിക്കാനാകാനാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.