Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹജ്ജ്​ തീർഥാടകർ...

ഹജ്ജ്​ തീർഥാടകർ മക്കയിലെത്തി

text_fields
bookmark_border
hajj
cancel
camera_alt

ഈ വർഷത്തെ ഹജ്ജിനായി മക്കയിലെത്തിയ ആദ്യ സംഘം തവാഫുൽ ഖൂദും നിർവഹിക്കുന്നു.

ജിദ്ദ: ഹജ്ജിനായി തീർഥാടകർ മക്കയിലെത്തി. ആദ്യം സംഘം ഇന്ന്​ ശനിയാഴ്​ച രാവിലെ മസ്​ജിദുൽ ഹറാമിലെത്തി കർശനമായ ആ​രോഗ്യ മുൻകരുതലുകൾക്കിടയിൽ തവാഫുൽ ഖൂദും നിർവഹിച്ചു മിനയിലേക്ക്​ തിരിച്ചു. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഹജ്ജ്​ തീർഥാടകരുടെ വരവ്​ തുടരുകയാണ്​.


പൗരന്മാരും രാജ്യത്തെ താമസക്കാരുമായ 60,000 പേരാണ്​ ഇൗ വർഷം ഹജ്ജ്​ നിർവഹിക്കുന്നത്​. മക്കക്കടുത്ത നവാരിയ, സാഇദി, ശറാഅ, അൽഹദാ എന്നിവിടങ്ങളിലെ പാർക്കിങ്​ സ്​ഥലങ്ങളിലാണ്​ സ്വീകരണ കേന്ദ്രങ്ങൾ ഒരുക്കിയിരിക്കുന്നത്​. ഇവിടെങ്ങളിലെത്തുന്ന തീർഥാടകരെ പരിശോധന നടപടികൾ പുർത്തിയാക്കിയ ശേഷമാണ്​ ത്വവാഫുൽ ഖുദൂമിനായി ഹറമിലേക്ക്​ കൊണ്ടു പോകുന്നത്​. അതിനു ശേഷമാണ്​ മിനയിലെത്തിക്കുന്നത്​.

സ്വീകരണ കേന്ദ്രത്തിൽ നിന്ന്​ ഒരോ മൂന്ന്​ മണിക്കൂറിലും 6,000 തീർഥാടകർ എന്ന കണക്കിൽ മക്കയിലെത്തിച്ച്​ മൊത്തം തീർഥാടകരെ ഞായറാഴ്​ച വൈകുന്നേരം ആറ്​​ മണിക്ക്​ മുമ്പായി മിനയിലെത്തിക്കാനാകാനാണ്​ പദ്ധതി​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MakkahHajj
News Summary - Hajj pilgrims reach Makkah
Next Story