ഇന്ത്യൻ ഹാജിമാർക്ക് ഹജ്ജിലെ റൂട്ട് മാപ്പ് പുറത്തിറക്കി

മക്ക: ഇന്ത്യൻ ഹാജിമാർക്കുള്ള വിശദമായ റൂട്ട് മാപ്പ് പുറത്തിറക്കി. മക്കയിലെ പുണ്യകർമ്മങ്ങൾ നടക്കുന്ന പ്രധാനപ്പെട്ട സ്ഥലങ്ങളായ മിന, അറഫ എന്നിവിടങ്ങളിലെ ഇന്ത്യൻ ക്യാമ്പ് റൂട്ട് മാപ്പ് ആണ് പുറത്തിറക്കിയത്. ഇന്ത്യൻ ഹജ്ജ് മിഷൻ തയാറാക്കിയതാണ് വിശദ വിവരങ്ങൾ അടങ്ങിയ മാപ്പ്. 

ഹജ്ജ് കമ്മിറ്റിയിലെത്തിയ ഹാജിമാരുടെയും പ്രൈവറ്റ് ഓപ്പറേറ്റർ ഹാജിമാരുടെ കിഴിലെത്തിയ ഹാജിമാരുടെയും മിന്നായിലെയും അറഫായിലെയും താമസ കേന്ദ്രങ്ങളുടെ മാപ്പാണിത്. ഹജ്ജ് സർവീസ് കമ്പനി നമ്പർ അടിസ്ഥാനത്തിലാണ് താമസ കേന്ദ്രങ്ങൾ മനസിലാക്കാൻ ആവുക, പ്രധാന ആശുപത്രി സ്ഥിതി ചെയ്യുന്ന സ്ഥലങ്ങൾ, ക്ലിനിക്കുകൾ, ഡിസ്പെൻസറികൾ, മെട്രോ സ്റ്റേഷൻ, മസ്ജിദ് പ്രധാന റോഡുകൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്നതാണ് മാപ്പ്.

ഹാജിമാർക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന തരത്തിലാണ് മാപ്പ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. തിരക്കിൽ വഴിത്തെറ്റുന്ന ഹാജിമാർക് ടെന്റുകൾ കണ്ടു പിടിക്കാൻ ഇത് എളുപ്പമാവും.



Tags:    
News Summary - Hajj route map released for Indian pilgrims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.