ജിദ്ദ: ഇൗ ഹജ്ജ് സീസണിൽ മദീനയിൽ ഇതുവരെ എത്തിയത് 1,85,360 ഒാളം തീർഥാടകർ. നാഷനൽ പിൽഗ്രിം ഗൈഡ് ഫൗണ്ടേഷനാണ് തിങ്കളാഴ്ച വരെയുള്ള കണക്ക് പുറത്തുവിട്ടത്. 1,59,599 ഹാജിമാർ മദീനയിൽ തുടരുേമ്പാൾ ബാക്കിയുള്ളവർ മക്കയിലേക്ക് തിരിച്ചുകഴിഞ്ഞു. 42,283 തീർഥാടകർ എത്തിയ ഇന്തോനേഷ്യയാണ് മുന്നിലെന്ന് മദീന ആസ്ഥാനമായ ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടുന്നു. തൊട്ടുപിന്നിൽ 28,387 പേർ വന്ന ഇന്ത്യ. പാകിസ്താനിൽ നിന്ന് 22,360 ഹാജിമാരും തുർക്കിയിൽ നിന്ന് 12,066 ഹാജിമാരും എത്തിയിട്ടുണ്ട്. 10,650 തീർഥാടകർ ഇറാനിൽ നിന്നും വന്നു. 24,378 ഹാജിമാർ വിവിധ രാജ്യങ്ങളിൽ നിന്നായി ബുധനാഴ്ച മദീനയിലെത്തുന്നുണ്ട്. ഇതിൽ 4,059 ഇന്ത്യക്കാരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.