ജിദ്ദ: പുണ്യ ഭൂമിയിലെത്തിയ ഹജ്ജ് തീർഥാടകർക്ക് ഉപഹാരങ്ങളുടെ പെരുമഴ. ആദ്യ വിമാന ങ്ങളിലായി ജിദ്ദ, മദീന വിമാനത്താവളത്തിലും മക്കയിലും മദീനയിലുമുള്ള താമസ കേന്ദ്രങ ്ങളിലും ലഭിച്ച സ്വീകരണത്തിനിടെയാണ് തീർഥാടകരെ വിവിധ വകുപ്പുകളും സന്നദ്ധ പ്രവ ർത്തകരും ഉപഹാരങ്ങൾ നൽകി വരവേറ്റത്. ജിദ്ദ വിമാനത്താവളത്തിൽ സിവിൽ ഏവിയേഷൻ അതോറിറ്റി, സൗദി എയർലൈൻസ് പ്രത്യേക ഉപഹാരങ്ങൾ ഒരുക്കിയിരുന്നു. മദീന വിമാനത്താവളത്തിലും വമ്പിച്ച സ്വീകരണമാണ് ആദ്യ ദിവസമെത്തിയ ഹജ്ജ് സംഘങ്ങൾക്ക് ലഭിച്ചത്.
കസ്റ്റംസ് മേധാവി അഹ്മദ് ബിൻ അലി ഹജ്ർ അൽഗാമിദിയുടെ നേതൃത്തിൽ ഇൗത്തപ്പഴവും മിഠായിയും പൂക്കളും സംസമും ഒരുക്കിയിരുന്നു. സുഗന്ധം പൂശാനും പ്രത്യേകം ആളുകളെ നിയോഗിച്ചിരുന്നു. ‘നിങ്ങൾക്ക് ഹജ്ജ് സേവനം ഞങ്ങൾക്ക് അഭിമാനം’ എന്ന തലക്കെട്ടിൽ നടന്ന പരിപാടിയിൽ വിമാനത്താവളത്തിലെ മുഴുവൻ കസ്റ്റംസ് ഉദ്യോഗസ്ഥരും പെങ്കടുത്തു.
‘ഹദിയത്തുൽ ഹാജ് വൽ മുഅ്തമിറി’ന് കീഴിൽ മക്ക, മദീന റോഡുകളിൽ തീർഥാടകരെ സ്വീകരിക്കാൻ വിപുലമായ സംവിധാനങ്ങളും സജ്ജീകരണങ്ങളുമാണ് ഇത്തവണയും ഏർപ്പെടുത്തിയത്. പ്രത്യേക യൂനിഫോമിൽ ആളുകളെ നിയോഗിച്ച് അറേബ്യൻ രീതിയിലുള്ള സ്വീകരണമാണ് ഒരുക്കിയിരുന്നത്. ചൂടും തണുപ്പുമുള്ള പാനീയങ്ങളും ഭക്ഷ്യവസ്തുക്കളും തീർഥാടകർക്ക് വിതരണം ചെയ്യുകയുണ്ടായി. ഹാജിമാരെ ഉപഹാരം കൊടുത്ത് സ്വീകരിക്കുന്നതിൽ മലയാളി സന്നദ്ധ സംഘടനകളും മുന്നിലാണ്. മക്കയിൽ ആദ്യമായി എത്തിയ മലയാളി സംഘത്തിന് മുസല്ല, ഇൗത്തപ്പഴം, കുട, ജ്യൂസ്, മധുര പലഹാരങ്ങൾ എന്നിവ നൽകിയാണ് സ്വീകരിച്ചത്. മദീനയിലും മലയാളികൾ ഉപഹാരങ്ങളുമായാണ് ഹാജിമാരെ കാത്തുനിന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.