ജിദ്ദ: ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള രജിസ്ട്രേഷെൻറ രണ്ടാം ഘട്ടം ആരംഭിച്ചു. ഇ- ട്രാക് സംവിധാനത്തിലൂടെ ഏറ്റവും കുറഞ്ഞ നിരക്കുള്ള ഹജ്ജ് പാക്കേജുകള്‍ എട്ടു മിനിറ്റ ിനകം വിറ്റഴിഞ്ഞു. രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയവര്‍ക്ക് പണമടക്കാനുള്ള അവസാന തീയതി ശനിയാഴ്ചയാണ്. രണ്ടേകാല്‍ ലക്ഷത്തിലേറെ പേര്‍ക്കാണ് സൗദിയില്‍നിന്ന് ഹജ്ജ് ചെയ്യാന്‍ അവസരം.
ആഭ്യന്തര ഹജ്ജ് തീർഥാടകര്‍ക്കുള്ള രജിസ്ട്രേഷെൻറ രണ്ടാം ഘട്ടം വ്യാഴാഴ്ച രാവിലെ എട്ടിനാണ് ആരംഭിച്ചത്. ഇ-ട്രാക് സംവിധാനത്തിലൂടെ മാത്രമായിരുന്നു രജിസ്ട്രേഷന് നടപടികള്‍ സ്വീകരിച്ചിരുന്നത്. ഏറ്റവും കുറഞ്ഞ പാക്കേജുകളായ ഇേക്കാണമി 1, ഇേക്കാണമി 2 എന്നിവയിലേക്കുമുള്ള ബുക്കിങ് ആദ്യ എട്ട് മിനിറ്റുകള്‍ക്കുള്ളില്‍തന്നെ പൂര്‍ത്തിയായി.
ഇേക്കാണമി 1ല്‍ 3947 റിയാല്‍ മുതല്‍ 4574 റിയാല്‍ വരെയും ഇേക്കാണമി 2ല്‍ 3465 റിയാലുമാണ് നിരക്ക്. വിദേശികളില്‍ 70 ശതമാനവും ഇേക്കാണമി 2ലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ദേശീയ ഹജ്ജ്-ഉംറ കമ്മിറ്റി ഉപമേധാവി അബ്ദുല്‍ ഖാദര്‍ ജപാര്ത്തി പറഞ്ഞു. താമസസൗകര്യം ഏര്‍പ്പെടുത്തിയതില്‍ ചട്ടലംഘനം നടത്തിയതിന് ആറ് ഹജ്ജ് സേവന കമ്പനികള്‍ക്ക് ഇക്കണോമിക് സർവിസുകളില്‍ വിലക്കേര്‍പ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.