മദീന: മസ്ജിദു ഖുബാഅ് മുഴുസമയം തുറന്നിട്ടത് ഹജ്ജ് തീർഥാടകർക്ക് വലിയ ആശ്വാസ മായി. മസ്ജിദു ഖുബാഅ് മുഴുസമയം തുറന്നിടാനുള്ള നിർദേശം പുറപ്പെടുവിച്ചശേഷമുള്ള ആദ്യത്തെ ഹജ്ജ് സീസണാണിത്. സൽമാൻ രാജാവിെൻറ ഏറ്റവും ഒടുവിലത്തെ സന്ദർശനത്തിനിടയിലാണ് മസ്ജിദു ഖുബാഅ് മുഴു സമയം തുറന്നിടാൻ നിർദേശം നൽകിയത്. അതിനുശേഷം മതകാര്യ വകുപ്പും മദീന ഗവർണറേറ്റും ചേർന്ന് വേണ്ട ഒരുക്കങ്ങൾ പൂർത്തിയാക്കി ഇക്കഴിഞ്ഞ ഡിസംബർ മധ്യത്തോടെയാണ് പള്ളി മുഴുസമയവും തുറന്നിടാൻ ആരംഭിച്ചത്. ഇതോടെ മദീനയിലെത്തുന്ന സന്ദർശകർക്കും തീർഥാടകർക്കും ഏതു സമയവും മസ്ജിദു ഖുബാഅ് സന്ദർശിക്കാനും അവിടെ വെച്ച് നമസ്കരിക്കാനും സാധിക്കും.
തീർഥാടന സേവന രംഗത്തെ വലിയ സേവനമായാണ് ഇതിനെ കണക്കാക്കുന്നത്. മദീനയിലെ ചരിത്രപ്രധാന പള്ളികളിലൊന്നാണ് മസ്ജിദു ഖുബാഅ്. ഏകദേശം 35 വർഷം മുമ്പ് ഫഹദ് രാജാവിെൻറ കാലത്താണ് പള്ളി വികസിപ്പിക്കുന്നതിനായി തറക്കല്ലിട്ടത്. 13500 ചതുരശ്ര മീറ്ററിലാണ് പള്ളിയും അനുബന്ധ സേവന കെട്ടിടങ്ങളും നിലനിൽക്കുന്നത്. വിപുലമായ പാർക്കിങ് സൗകര്യങ്ങളോടുകൂടിയ പള്ളി കോമ്പൗണ്ടിൽ വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തിയാണ് പള്ളി പുനർനിർമിച്ചത്. ഇപ്പോൾ 20,000 പേർക്ക് നമസ്കരിക്കാൻ സൗകര്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.