ജിദ്ദ: 101ാം വയസ്സിൽ അബ്ദുൽ ഗഫാർ മഹമൂദിന് ഹജ്ജ് നിർവഹിക്കാൻ ഭാഗ്യം. മക്കയിലെത്തി യതോടെ ആനന്ദംകൊണ്ട് ഇൗ വയോധികെൻറ കണ്ണു നിറഞ്ഞു. നൂറ്റാണ്ടിെൻറ സാക്ഷിയായ തീർഥാ ടകൻ മലേഷ്യയിൽനിന്നാണ്. കുടുംബങ്ങളോടൊപ്പമാണ് ഇദ്ദേഹം ഹജ്ജിനെത്തിയത്. പ്രായത്തിെൻറ അവശതകളുണ്ടെങ്കിലും ആത്മീയ സായുജ്യം തേടിയുള്ള തീർഥയാത്രയിൽ അല്ലലില്ലാത്ത മനസ്സുണ്ട്.
സ്നേഹപ്രകടനവും സന്തോഷവും അതാണ് കാണിക്കുന്നത്. 1918 ലാണ് അബ്ദുൽ ഗഫാർ മഹമൂദിെൻറ ജനനം. മലേഷ്യൻ ഹജ്ജ് മിഷൻ അദ്ദേഹത്തിന് സ്നേവാത്സല്യം നിറഞ്ഞ സ്വീകരണമാണ് നൽകിയത്. ‘മക്ക റോഡ്’ പദ്ധതി പ്രകാരം നാട്ടിൽനിന്ന് എല്ലാ നടപടികളും പൂർത്തിയാക്കിയാണ് ഇവരുടെ വരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.